തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മോഷണം പോയ 57,511 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്ര കേന്ദ്ര ടെലികോം മന്ത്രാലയം. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി പോര്‍ട്ടല്‍ (സിഇഐആര്‍) ഉപയോഗിച്ചാണ് ഫോണുകള്‍ ബ്ലോക്ക് ചെയ്തത്.
സിഇഐആര്‍ സൈറ്റില്‍ (www.ceir.gov.in) നഷ്ടപ്പെട്ട ഫോണില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് നമ്പറുകളും ഐഎംഇഐ നമ്പര്‍, കമ്പനി, വില തുടങ്ങിയ വിവരങ്ങളും നല്‍കുന്നതോടെ ഫോണ്‍ ബ്ലോക്കാകും. ഈ ഫോണ്‍ പിന്നീട് കവര്‍ച്ചക്കാര്‍ക്ക് ഉപയോഗിക്കാനാകില്ല. ഫോണിലെ സിം മാറ്റി ഇട്ടാലും വിളിക്കാനോ മറ്റ് ഉപയോഗങ്ങള്‍ക്കോ പറ്റില്ല. 37,228 മൊബൈല്‍ ഫോണുകളുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതില്‍ കണ്ടെത്തിയ 9,268 ഫോണുകള്‍ ഉടമകള്‍ക്ക് കൈമാറി. 11,015 ഫോണുകളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
ഫോണ്‍ നഷ്ടപ്പെട്ട സ്ഥലം, തിയതി, സംസ്ഥാനം, ജില്ല, പൊലീസ് സ്റ്റേഷന്‍ തുടങ്ങിയ വിവരങ്ങള്‍ക്ക് പുറമെ സ്റ്റേഷനില്‍ പരാതി നല്‍കുമ്പോള്‍ ലഭിക്കുന്ന നമ്പറും പരാതിയുടെ പകര്‍പ്പും ഫോണ്‍ ഉടമയുടെ വിലാസവും തിരിച്ചറിയല്‍ രേഖയും പോര്‍ട്ടലില്‍ നല്‍കണം.
നഷ്ടപ്പെട്ട ഫോണില്‍ മറ്റൊരു സിം കാര്‍ഡ് ഇട്ടാല്‍ ഉടന്‍ ഫോണിന്റെ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭിക്കും. ഈ വിവരം പരാതി നല്‍കിയ സ്റ്റേഷനിലേക്ക് കൈമാറും. തുടര്‍ന്ന് സൈബര്‍ പൊലീസിന്, മോഷ്ടാവിന്റെ കയ്യിലിരിക്കുന്ന ഫോണില്‍ ഉപയോഗിക്കുന്ന സിം കാര്‍ഡ് നമ്പര്‍ മനസിലാക്കാനും കഴിയും.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.