ലണ്ടന്‍: ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന സൂപ്പര്‍മൂണ്‍ പ്രതിഭാസം ഇന്ന്. ഈ വര്‍ഷം സംഭവിക്കുന്ന മൂന്ന് സൂപ്പര്‍ മൂണുകളില്‍ ആദ്യത്തേതാണിത്. ഇന്ന് (2025 ഒക്ടോബര്‍ 6) വൈകുന്നേരവും നാളെ പുലര്‍ച്ചെയുമായി ഇന്ത്യയില്‍ സൂപ്പര്‍മൂണ്‍ ദൃശ്യമാകും. ഈ വര്‍ഷത്തെ അടുത്ത സൂപ്പര്‍മൂണ്‍ നവംബറിലും മൂന്നാമത്തേത് ഡിസംബറിലുമാണ്.
തിങ്കളാഴ്ച രാത്രി ചന്ദ്രന്‍ സാധാരണയിലും വലുപ്പത്തിലും പ്രകാശത്തിലും ദൃശ്യമാകും. തെളിഞ്ഞ ആകാശമാണെങ്കില്‍ ലോകത്തെല്ലാവര്‍ക്കും പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ സൂപ്പര്‍മൂണ്‍ കാണാന്‍ സാധിക്കും. ഈ സമയത്ത് ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് ഏകദേശം 3,61,450 കിലോ മീറ്റര്‍ ദൂരപരിധിക്കുള്ളിലൂടെ കടന്നു പോകും.
2026 ലെ ആകാശ വിസ്മയങ്ങള്‍ രണ്ട് ചന്ദ്ര ഗ്രഹണങ്ങളോടെ തുടരും. മാര്‍ച്ചില്‍ വടക്കേ അമേരിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണവും, ഓഗസ്റ്റില്‍ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ഭാഗിക ചന്ദ്രഗ്രഹണവും ദൃശ്യമാകും.
ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളിലും ഈ ആകാശ വിസ്മയം കാണാന്‍ കഴിയും. ഉത്തരാര്‍ധഗോളത്തിലെ യൂറോപ്പ്, വടക്കേ അമേരിക്ക, ബ്രിട്ടണ്‍, അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ പല രാജ്യങ്ങളിലും സൂപ്പര്‍മൂണ്‍ ദൃശ്യമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.