ദുബായ്: ദുബായിലെ പൊതുവേദിയില്‍ കടുത്ത വര്‍ഗീയ പരാമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണമെന്നാണ് കെഎംസിസി ദുബായ് ഘടകം സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കവേ ലീഗ് നേതാവിന്റെ വര്‍ഗീയ പരാമര്‍ശം.
എംഎല്‍എ മാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടുക എന്നതിലുപരിയായി സമുദായത്തിന് സ്‌കൂളുകളും കോളജുകളും വാങ്ങിയെടുക്കലാകണം ലക്ഷ്യം. നഷ്ടപ്പെട്ട ഒമ്പതര വര്‍ഷത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചു പിടിക്കുമെന്നും കെ.എം. ഷാജി അവകാശപ്പെട്ടു.
ഒമ്പതര വര്‍ഷത്തിനിടയില്‍ എത്ര എയ്ഡഡ്, അണ്‍ എയ്ഡഡ് കോഴ്സുകള്‍, എത്ര ബാച്ചുകള്‍ മുസ്ലിം മാനേജ്മെന്റിന് കിട്ടി? ഇതിനൊക്കെ ഭരണം വേണം. പക്ഷേ ഭരിക്കുന്നത് എംഎല്‍എമാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടാന്‍വേണ്ടി മാത്രം ആയിരിക്കില്ല. നഷ്ടപ്പെട്ടുപോയ ഒമ്പതര കൊല്ലത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിച്ച് സമുദായത്തിന് കൊടുക്കാനകണമെന്നും കെ.എം. ഷാജി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.