കോഴിക്കോട്: പേരാമ്പ്രയില്‍ യുഡിഎഫ് പ്രതിഷേധ പ്രകടനത്തിന് നേരേ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തലയ്ക്ക് ലാത്തിയടിയേല്‍ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഷാഫിക്ക് പരിക്കേറ്റത് പൊലീസ് അതിക്രമത്തില്‍ അല്ലെന്ന സിപിഎമ്മിന്റെയും പൊലീസിന്റെയും വാദങ്ങള്‍ പൊളിക്കുന്നതാണ് പുറത്തുവന്ന വീഡിയോ.
പേരാമ്പ്ര ടൗണില്‍ ബസ് സ്റ്റാന്‍ഡിന് സമീപം വെള്ളിയാഴ്ച രാത്രി 7:30 ഓടെയായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ മുഖത്തും കൈക്കും കാലിനും പരിക്കേറ്റ ഷാഫിയെ കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എംപിയുടെ മൂക്കിന്റെ രണ്ട് എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. അദേഹത്തെ രാത്രിതന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഇഎന്‍ടി സര്‍ജന്‍ ഡോ. അഭിലാഷ് അറിയിച്ചു.
പൊലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. പേരാമ്പ്ര ഗവണ്‍മെന്റ് സികെജി കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുന്ന തരത്തിലുള്ള സംഘര്‍ഷത്തിലേക്ക് എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.