പാട്‌ന: ബിഹാറില്‍ എന്‍ഡിഎ സീറ്റ് വിഭജനം പൂര്‍ത്തിയായി. ആകെയുള്ള 243 സീറ്റുകളില്‍ സഖ്യത്തിലെ മുഖ്യ കക്ഷികളായ ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ വീതം മത്സരിക്കും.
ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) 29 സീറ്റുകളിലും ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയും ഉപേന്ദ്ര കുശ്വാഹയുടെയും പാര്‍ട്ടിയും ആറ് സീറ്റുകളില്‍ വീതവും മത്സരിക്കും.
40 മുതല്‍ 50 സീറ്റുകള്‍ വരെ ആവശ്യപ്പെട്ട ചിരാഗ് പാസ്വാന്റെ എല്‍ജെപിയും 15 സീറ്റുകളില്‍ അവകാസമുന്നയിച്ച ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയും യഥാക്രമം 29, ആറ് സീറ്റുകളില്‍ ഒതുങ്ങി. നാളെ വിവിധ പാര്‍ട്ടികള്‍ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും.
കോണ്‍ഗ്രസും ആര്‍ജെഡിയും നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിന്റെ സീറ്റു വിഭജന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ഇന്ത്യാ സഖ്യത്തില്‍ കഴിഞ്ഞ തവണ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഇത്തവണ അമ്പത്തഞ്ചോളം സീറ്റുകള്‍ ലഭിച്ചേക്കുമെന്നാണ് സൂചന.
കഴിഞ്ഞ തവണ 144 സീറ്റുകളില്‍ മത്സരിച്ച ആര്‍ജെഡി 135 എണ്ണത്തില്‍ മത്സരിച്ചേക്കും. സിപിഐ (എംഎല്‍) 30 സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഐ 24 സീറ്റും സിപിഎം 11 സീറ്റുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.