തിരുവനന്തപുരം: വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ടിനു നേരെ ബിയര്‍ കുപ്പി എറിഞ്ഞ് ആക്രമണം. ആക്രമണത്തില്‍ മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്കേറ്റു. പൊഴിയൂരില്‍ വിനോദസഞ്ചാരത്തിന് എത്തിയ ബംഗാള്‍ സ്വദേശി അല്‍ക്കര്‍ദാസിന്റെ മകള്‍ അനുപമ ദാസ് എന്ന മൂന്ന് വയസുകാരിക്കാണ് പരിക്കേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് പൊഴിയൂര്‍ ആറ്റുപുറം സ്വദേശി സനൂജിനെ (34) നാട്ടുകാരും ബോട്ട് ജീവനക്കാരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതി നിലവില്‍ പൊഴിയൂര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.
നെയ്യാറ്റിന്‍കര പൊഴിയൂരില്‍ വിനോദ സഞ്ചാരികള്‍ പോകുന്നതിനിടയില്‍ മദ്യപിച്ച് പുഴയില്‍ കുളിച്ചുകൊണ്ടു നിന്ന സനൂജ് ബോട്ടില്‍ സഞ്ചരിച്ച ഒരാളുടെ കയ്യില്‍ കയറി പിടിക്കാന്‍ ശ്രമിച്ചു. ഇത് എതിര്‍ത്തപ്പോഴാണ് കയ്യിലിരുന്ന ബിയര്‍ കുപ്പി എറിഞ്ഞത്. തുടര്‍ന്ന് മൂന്ന് വയസുകാരിയുടെ തലയില്‍ പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.