വത്തിക്കാൻ സിറ്റി: വെളുത്ത അറേബ്യൻ കുതിരയെ ലിയോ പതിനാലാമന്‍ പാപ്പയ്ക്ക് സമ്മാനമായി നൽകി പോളണ്ടിലെ പ്രശസ്ത കുതിരപ്പാടശാലയായ മിചാൽസ്‌കി സ്റ്റഡ് ഫാം ഉടമ ആന്ദ്രെ മിചാൽസ്‌കി. മാർപാപ്പ പെറുവിൽ മിഷണറിയായി സേവനം അനുഷ്ഠിക്കുമ്പോൾ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ചിത്രം കണ്ടതോടെ അത്തരമൊരു കുതിരയെ സമ്മാനിക്കണമെന്ന ആശയമാണ് തനിക്കുണ്ടായതെന്ന് മിചാൽസ്‌കി പറഞ്ഞു.
പാപ്പയുടെ വെളുത്ത വസ്ത്രവുമായി പൊരുത്തപ്പെടാൻ വെളുത്ത അറേബ്യൻ കുതിരയെ തിരഞ്ഞെടുത്തതായും അദേഹം കൂട്ടിച്ചേർത്തു. അറേബ്യൻ കുതിരകൾ അവരുടെ ഭംഗിയിലും ശക്തിയിലും ലോകപ്രശസ്തമായ ഇനമാണ്.
കുതിരയെ സ്‌നേഹപൂർവ്വം ചേർത്തുപിടിക്കുന്ന പാപ്പയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ‘പ്രോട്ടോൺ’ എന്ന പേരിലുള്ള 12 വയസുള്ള കുതിര വത്തിക്കാനിലെ കാസിൽ ഗാൻഡോൾഫോയിലെ കുതിരശാലയിലാണ് ഇപ്പോൾ പാർക്കുന്നത്. കഴിഞ്ഞ മാസമാണ് മാർപാപ്പയ്ക്ക് ഒരു ഇലക്ട്രിക് കാറും വെള്ള ബൈക്കും സമ്മാനമായി ലഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.