കെപിസിസി ജംബോ പട്ടിക പ്രഖ്യാപിച്ചു; 13 വൈസ് പ്രസിഡന്റുമാര്‍, 58 ജനറല്‍ സെക്രട്ടറിമാര്‍, പട്ടികയില്‍ സന്ദീപ് വാരിയരും

കെപിസിസി ജംബോ പട്ടിക പ്രഖ്യാപിച്ചു; 13 വൈസ് പ്രസിഡന്റുമാര്‍, 58 ജനറല്‍ സെക്രട്ടറിമാര്‍, പട്ടികയില്‍ സന്ദീപ് വാരിയരും

ന്യൂഡല്‍ഹി: കെപിസിസി പുനസംഘടന പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. 13 വൈസ് പ്രസിഡന്റുമാര്‍, 58 ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്നതാണ് പട്ടിക. വി.എ നാരായണന്‍ ആണ് ട്രഷറര്‍. എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി.കെ ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരെ രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തി.

സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ലിജുവിനെ മാറ്റി വൈസ് പ്രസിഡന്റാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പലോട് രവിയെ കെപിസിസി വൈസ് പ്രസിഡന്റായും നിയമിച്ചു. വി.എ നാരായണനാണ് കെപിസിസി ട്രഷറര്‍. നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് രാഷ്ട്രീയകാര്യ സമിതി അടക്കം വിപുലീകരിച്ചുകൊണ്ടുള്ള പട്ടിക എഐസിസി നേതൃത്വം പ്രസിദ്ധീകരിച്ചത്.

പന്തളം സുധാകരന്‍, സി.പി മുഹമ്മദ്, എ.കെ മണി എന്നിവരും പുതിയ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളാണ്. ടി.ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡന്‍, പാലോട് രവി, വി.ടി ബല്‍റാം, വി.പി സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍, ഡി. സുഗതന്‍, രമ്യ ഹരിദാസ്, എം. ലിജു, എ.എ ഷുക്കൂര്‍, എം. വിന്‍സന്റ്, റോയ് കെ. പൗലോസ്, ജയ്‌സണ്‍ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാരിയര്‍ ജനറല്‍ സെക്രട്ടറിയായി പട്ടികയില്‍ ഇടംപിടിച്ചു. കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിക്കാതെയാണ് ഭാരവാഹി പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.