ചിക്കാഗോ: ചങ്ങനാശേരി സെന്റ് ബെര്‍ക്ക്മെന്‍സ്, അസംപ്ഷന്‍ കോളജുകളില്‍ ഉന്നത വിദ്യാഭ്യാസം ചെയ്ത് അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിയ പൂര്‍വവിദ്യാര്‍ഥികളുടെ പ്രഥമ ദേശീയ കണ്‍വെന്‍ഷന്‍ 2026 ജൂലൈ ഒന്‍പത് വ്യാഴാഴ്ച ചിക്കാഗോയില്‍ നടത്തും. ദേശീയതലത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനില്‍, യു.എസിലെ എല്ലാ സ്റ്റേറ്റുകളില്‍ നിന്നും വിവിധ കാലഘട്ടങ്ങളില്‍ പഠിച്ച എസ്ബി, അസംപ്ഷന്‍ അലുമ്നയ് കുടുംബ സമേതം പങ്കെടുക്കും.
വ്യാഴാഴ്ച രാവിലെ ഒന്‍പതിന് ചിക്കാഗോ സീറോമലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ എസ്.ബി കോളജിന്റെ പൂര്‍വ വിദ്യാര്‍ഥിയും വത്തിക്കാനില്‍ മതാന്തരസംവാദ ഡിക്കസ്റ്ററി പ്രീഫെക്റ്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്യും. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ (രക്ഷാധികാരി) മുഖ്യപ്രഭാഷണം നടത്തും. എസ് ബി കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ.റ്റെഡി തോമസ് കാഞ്ഞൂപ്പറമ്പില്‍, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. റാണി മരിയ തോമസ്, ഡോ. ജോര്‍ജ്ജ് മഠത്തിപ്പറമ്പില്‍ (മുന്‍ പ്രിന്‍സിപ്പല്‍) എന്നിവര്‍ അതിഥികളായി പങ്കെടുക്കും.
പ്രമുഖ അലുമ്നയ് ആദരം, ഗ്രൂപ്പ് ചര്‍ച്ചകള്‍ കലാപരിപാടികള്‍ എന്നിവ സ്നേഹവിരുന്നോടെ ഉച്ചയ്ക്ക് രണ്ടിന് സമാപിക്കുമെന്ന് സംഘടനയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍സ് മാത്യു ഡാനിയേല്‍, പിന്റോ കണ്ണംപള്ളി എന്നിവര്‍ അറിയിച്ചു. ശതാബ്ദിയും പ്ലാറ്റിനം ജൂബിലിയും പിന്നിട്ട തങ്ങളുടെ മാതൃവിദ്യാലയങ്ങള്‍ക്ക് ചടങ്ങില്‍ അലുമ്നയ് ആദരം അര്‍പ്പിക്കും.
കണ്‍വെന്‍ഷന്റെ വിജയത്തിനായി പൂര്‍വവിദ്യാര്‍ഥികളായ ഫാ കുര്യന്‍ നെടുവേലിചാലുങ്കല്‍ (പ്രൊക്യൂറേറ്റര്‍, ചിക്കാഗോ രൂപത), ഫാ. ഷിന്റോ വര്‍ഗീസ് (മിനസോട്ട) എന്നിവര്‍ ഉപരക്ഷാധികാരികളും ദയാലു ജോസഫ് (കാലിഫോര്‍ണിയ) നാഷണല്‍ കോര്‍ഡിനേറ്ററുമായി പ്രത്യേക സമിതി രൂപീകരിച്ചു.
എസ്ബി കോളജിന്റെ പൂര്‍വ വിദ്യാര്‍ഥിയായ മാര്‍ തോമസ് തറയിലിന്റെ നേതൃത്വത്തില്‍ നടന്ന ഏകോപന ശ്രമങ്ങളുടെ സാക്ഷാല്‍കാരമായ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരുമായി ബന്ധപ്പെടുക:
ഡോ. മനോജ് മാത്യു നേര്യംപറമ്പില്‍, പ്രൊഫ. ജെയിംസ് ഓലിക്കര, കാര്‍മല്‍ തോമസ്, ബോബന്‍ കളത്തില്‍: 847 345 0280 (ചിക്കാഗോ)
ടോം പെരുമ്പായി, ലീലാ മാരേട്ട്, പിന്റോ കണ്ണമ്പള്ളി: 973 337 7238 (ന്യൂയോര്‍ക്ക് & ന്യൂജേഴ്സി)
ഡോ തോമസ് താന്നിക്കല്‍, സജോ ജേക്കബ്: 714 472 0813 (കാലിഫോര്‍ണിയ)
മിസിസ് റോഷന്‍ ചെറിയാന്‍: 914 419 6743 (ഹ്യൂസ്റ്റണ്‍)
ജോര്‍ജ് ജോസഫ്: 817 791 1775 (ഡാളസ്)
ജോസ്‌കുട്ടി നൈനാപറമ്പില്‍: 937 671 6079 (ഫ്ളോറിഡ)
അനില്‍ അഗസ്റ്റിന്‍: 404 484 4295 (അറ്റ്ലാന്റ)
നീന പി മുരിക്കന്‍, ജോസ്‌കുട്ടി നടക്കപ്പാടം: 847 630 9788 (അരിസോണ)
സാം ആന്റോ: 615 243 3312(ടെന്നസി)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.