പാലക്കാട്: പാലക്കാട് ആസ്ഥാനമായുള്ള അഹല്യ ഹെൽത്ത് ഹെറിറ്റേജ് ആൻഡ് നോളജ് വില്ലേജിൽ അഹല്യ ആർട്സ് ഫെസ്റ്റ് 2025 സംഘടിപ്പിക്കുന്നു. നവംബർ 28 മുതൽ ഡിസംബർ എട്ട് വരെ എട്ട് ദിവസങ്ങളിലായാണ് ഈ കലാമേള നടക്കുന്നത്. കലാമേളയുടെ ഭാഗമാകാൻ ആഘോഷം ടീമും എത്തുന്നുണ്ട്. 28ന് വൈകുന്നേരം അഞ്ച് മുതൽ നടക്കുന്ന പരിപാടിയിലാണ് ആഘോഷം ടീം പങ്കാളികളാകുന്നത്.
സിഎൻ ഗ്ലോബൽ മൂവീസ് അണിയിച്ചൊരുക്കുന്ന സിനിമയാണ് ആഘോഷം. വമ്പൻ താരനിര അണിനിരത്തി ക്യാമ്പസ് പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അമൽ കെ ജോബിയാണ്.
ഇത്തവണത്തെ ഫെസ്റ്റിൽ 600 ൽ അധികം കലാകാരന്മാർ പങ്കെടുക്കും. 35 ൽ അധികം മത്സരങ്ങളും ആറിലധികം ബാൻഡുകളുടെ പ്രകടനങ്ങളും ഉൾപ്പെടെ നിരവധി പരിപാടികൾ മേളയുടെ ഭാഗമായി ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. എല്ലാ ദിവസവും വൈകുന്നേരം ബാൻഡ് പ്രകടനങ്ങളും രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ കലാമത്സരങ്ങളും അരങ്ങേറും.
2012 ൽ ആരംഭിച്ച അഹല്യ ആർട്സ് ഫെസ്റ്റ് വിജയകരമായി തുടരുകയാണ്. പാലക്കാടെ അഹല്യ ഹെൽത്ത് ഹെറിറ്റേജ് ആൻഡ് നോളജ് വില്ലേജിലാണ് ഈ കലാമേള നടക്കുന്നത്. അഹല്യ കാമ്പസിൽ 3450 ൽ അധികം വിദ്യാർത്ഥികളാണ് നിലവിൽ പഠിക്കുന്നത്. വിദ്യാർത്ഥികളും സ്റ്റാഫുകളും ഒരുമിക്കുന്ന അഹല്യ ഇവന്റ്‌സ് എന്ന ഔദ്യോഗിക ഇവന്റ് മാനേജ്‌മെന്റ് ടീമാണ് കലാമേളയ്ക്ക് പിന്നിൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.