പാലാരിവട്ടം പാലത്തിന്റെ ഗര്‍ഡറുകൾ പൊളിച്ചു തുടങ്ങി

പാലാരിവട്ടം പാലത്തിന്റെ ഗര്‍ഡറുകൾ പൊളിച്ചു തുടങ്ങി

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ ഗര്‍ഡറുകൾ പൊളിച്ചു തുടങ്ങി. പാലം പുനർനിര്‍മ്മാണത്തിന്‍റെ പ്രധാന ഘട്ടമാണിത്. ഗതാഗത തടസ്സമുണ്ടാവാതിരിക്കാൻ രാത്രിയിലാണ് ഗര്‍ഡറുകൾ പൊളിച്ചു മാറ്റുന്നത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് ആദ്യത്തെ ഗർഡർ പൊളിച്ച് മാറ്റിയത്.

രണ്ടര മണിക്കൂര്‍ സമയമെടുത്താണ് 35 ടണ്‍ ഭാരമുള്ള ഒരു ഗര്‍ഡര്‍ മുറിച്ചത്. രണ്ട് തൂണുകള്‍ക്കിടയില്‍ വിലങ്ങനെ ഇത്തരം 6 ഗര്‍ഡറുകളുണ്ട്. ആകെ 102 ഗര്‍ഡറുകളും. ഇവ താഴെയിറക്കിയ ശേഷം ചെറുതായി മുറിച്ച് ഡിഎംആർസിയുടെ മുട്ടം യാര്‍ഡിലേക്ക് കൊണ്ടുപോകും. രാത്രി സമയങ്ങളിലായിരിക്കും ഗര്‍ഡറുകള്‍ മുറിക്കുക. പെരുമ്പാവൂര്‍ കേന്ദ്രമായുള്ള പള്ളാശ്ശേരി എര്‍ത്ത് മൂവേഴ്‌സ് ആണ് മുറിക്കലിന് കരാര്‍ എടുത്തിട്ടുള്ളത്. ഗര്‍ഡറുകള്‍ നീക്കുന്നതോടൊപ്പം തൂണുകള്‍ ബലപ്പെടുത്തുന്ന ജോലിയും ഉടൻ നടക്കും. പുതിയ ഗര്‍ഡറുകളുടെ നിര്‍മ്മാണം വൈകാതെ ഡിഎംആർസിയുടെ മുട്ടത്തെ യാര്‍ഡില്‍ തുടങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.