ടൊറന്റോ: ഇന്ത്യന്‍ യുവതിയെ കാനഡയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ടൊറന്റോയില്‍ താമസിക്കുന്ന ഹിമാന്‍ഷി ഖുറാന എന്ന മുപ്പതുകാരിയെയാണ് സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കൊലപാതകിയെന്ന് സംശയിക്കുന്ന അബ്ദുള്‍ ഗഫൂരി(32)ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. അബ്ദുള്‍ ഗഫൂരിയും ടൊറന്റോയിലെ താമസക്കാരനാണെന്നാണ് വിവരം.
ഡിസംബര്‍ 19 ന് രാത്രിയാണ് ഹിമാന്‍ഷിയെ കാണാനില്ലെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. പിന്നാലെ നടത്തിയ തിരച്ചിലില്‍ പിറ്റേന്ന് രാവിലെ ആറരയോടെ ഇവരെ സ്വന്തം താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് ടൊറന്റോ പൊലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഹിമാന്‍ഷിയുടെ മരണം കൊലപാതകമാണെന്നും ഹിമാന്‍ഷിയും അബ്ദുള്‍ ഗഫൂരിയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും ടൊറന്റോ പൊലീസ് വക്താവ് അറിയിച്ചു. കൊലപാതകിയെന്ന് സംശയിക്കുന്ന അബ്ദുള്‍ ഗഫൂരിയുടെ ചിത്രം പോലീസ് പുറത്തു വിട്ടിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.