ക്രിസ്മസ് രാവില്‍ കാട്ടാക്കടയില്‍ വന്‍ മോഷണം: കുടുംബം പള്ളിയില്‍ പോയ സമയത്ത് വീട് കൊള്ളയടിച്ച് 60 പവന്‍ സ്വര്‍ണം കവര്‍ന്നു

ക്രിസ്മസ് രാവില്‍ കാട്ടാക്കടയില്‍ വന്‍ മോഷണം: കുടുംബം പള്ളിയില്‍ പോയ സമയത്ത് വീട് കൊള്ളയടിച്ച് 60 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരം: ക്രിസ്മസ് രാവില്‍ തിരുവനന്തപുരം കാട്ടാക്കടയില്‍ വന്‍ മോഷണം. തൊഴുക്കല്‍ കോണം സ്വദേശി ഷൈന്‍ കുമാറിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ അറുപത് പവന്‍ കവര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബുധാനാഴ്ച വൈകുന്നേരം ആറിനും ഒമ്പതിനും ഇടയിലാണ് മോഷണം നടന്നത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി കുടുംബം പള്ളിയില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച നടന്നത്. വീടിന്റെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയതെന്നാണ് നിഗമനം.

ഷൈന്‍ കുമാറിന്റെ ഭാര്യ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കിടപ്പുമുറിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന കുട്ടികളുടെ ആഭരണങ്ങള്‍ ഉള്‍പ്പെടെയാണ് നഷ്ടപ്പെട്ടത്. ഷെനിന്റെ വിദേശത്തുള്ള സഹോദരിയുടെ ആഭരണങ്ങളും ഇവിടെ സൂക്ഷിച്ചിരുന്നു. ഇത് ഉള്‍പ്പെടെയാണ് മോഷണം പോയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.