ക്രിസ്മസ് ദിനത്തിലെ വാജ്പേയി ജന്മ ദിനാഘോഷം; സര്‍ക്കുലര്‍ വിവാദത്തില്‍ വിശദീകരണവുമായി ലോക് ഭവന്‍

ക്രിസ്മസ് ദിനത്തിലെ വാജ്പേയി ജന്മ ദിനാഘോഷം; സര്‍ക്കുലര്‍ വിവാദത്തില്‍ വിശദീകരണവുമായി ലോക് ഭവന്‍

തിരുവനന്തപുരം: വാജ്പേയി ജന്മ ദിനാഘോഷത്തോടനുബന്ധിച്ച് ക്രിസ്മസ് ദിനത്തില്‍ ലോക് ഭവനില്‍ ജീവനക്കാര്‍ എത്തണമെന്ന് കാണിച്ച് ലോക് ഭവന്‍ കണ്‍ട്രോളര്‍ അയച്ച സര്‍ക്കുലര്‍ വിവാദത്തില്‍.

ഇതോടെ ജീവനക്കാര്‍ പരിപാടിയില്‍ നിര്‍ബന്ധമായും എത്തേണ്ടെന്ന വിശദീകരണം ഇറക്കി ലോക് ഭവന്‍. ക്രിസ്മസ് അവധി ഒഴിവാക്കിയിട്ടില്ലെന്നും ഇന്ന് വാജ്പേയി ദിനാചരണത്തില്‍ ജീവനക്കാര്‍ പങ്കെടുക്കേണ്ടത് നിര്‍ബന്ധം അല്ലെന്നും ലോക് ഭവന്‍ വിശദീകരിച്ചു.

അതേ സമയം, ക്രിസ്മസിനെ വരവേല്‍ക്കുകയാണ് ലോകം. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളിലാണ് വിശ്വാസികള്‍. സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലും സഭാ ആസ്ഥാനങ്ങളിലും തിരുപ്പിറവി ആഘോഷങ്ങളും പാതിര കുര്‍ബാനയും നടന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.