പാലായെ ഇനി ദിയ നയിക്കും ; നഗരസഭാധ്യക്ഷയായി ചുമതലയേറ്റ് 21 കാരി

പാലായെ ഇനി ദിയ നയിക്കും ; നഗരസഭാധ്യക്ഷയായി ചുമതലയേറ്റ് 21 കാരി

കോട്ടയം: പാലാ നഗരസഭയുടെ അധ്യക്ഷയായി 21 വയസുകാരിയായ ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. ഇതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ എന്ന നേട്ടം ദിയ സ്വന്തമാക്കി. നഗരസഭയിൽ സ്വതന്ത്രരായി വിജയിച്ച പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് അംഗങ്ങൾ യുഡിഎഫിന് പിന്തുണ നൽകിയതോടെയാണ് ഭരണം ഉറപ്പിച്ചത്.

നഗരസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ പുളിക്കക്കണ്ടം കുടുംബത്തിന്റെ നിലപാട് നിർണായകമായിരുന്നു. തുടർന്ന് കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം, സഹോദരൻ ബിജു പുളിക്കക്കണ്ടം, ബിനുവിന്റെ മകൾ ദിയ എന്നിവർ വോട്ടർമാരുടെ ഒരു 'ജനസഭ' വിളിച്ചുകൂട്ടി. ഈ ചർച്ചയിൽ ഉയർന്നുവന്ന ഭൂരിപക്ഷാഭിപ്രായം മാനിച്ചാണ് യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്.

ഭരണം പിടിക്കാൻ എൽഡിഎഫ് നേതൃത്വം ശക്തമായ ശ്രമങ്ങൾ നടത്തിയിരുന്നു. മന്ത്രി വി.എൻ വാസവൻ, സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥ് എന്നിവർ നേരിട്ടെത്തി ചർച്ചകൾ നടത്തിയെങ്കിലും പുളിക്കക്കണ്ടം കുടുംബം മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ സമവായമാകാത്തതിനാൽ ആ നീക്കം പരാജയപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.