ന്യൂഡല്‍ഹി: മാക്രോ ഇകണോമിക്സിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ഒന്നും അറിയില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നയരൂപീകരണത്തില്‍ നിര്‍ദേശം നല്‍കാന്‍ പോലും പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും അദേഹം തന്റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറഞ്ഞു.
കൂടാതെ ബ്യൂറോക്രാറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയ്യാറാക്കുന്നതിന് തന്റെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനുള്ള സാമ്പത്തിക ശാസ്ത്ര അറിവും മോഡിക്കില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി തന്റെ എക്സ് പോസ്റ്റില്‍ പറഞ്ഞു.
പ്രധാനമന്ത്രി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പരിഷ്‌കരിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു സ്വാമിയുടെ ട്വീറ്റ്. സാമ്പത്തിക രംഗത്ത് സമഗ്ര വളര്‍ച്ചയാണ് മോഡി ലക്ഷ്യമിടുന്നതെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.