കൊച്ചി: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്‍മാരെ ഇന്ന് തിരഞ്ഞെടുക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയുമാണ് ഇന്ന് തിരഞ്ഞെടുക്കുന്നത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 10.30 നും വൈസ് പ്രസിഡന്റ് തിതരഞ്ഞെടുപ്പ് 2.30 നുമാണ് നിശ്ചയിച്ചിരിക്കുന്നത്. 941 പഞ്ചായത്തുകള്‍, 152 ബ്ലോക്കു പഞ്ചായത്തുകള്‍,14 ജില്ലാ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. വിമതന്മാരും സ്വതന്ത്രരുമാകും പല സ്ഥലങ്ങളിലും നിര്‍ണായകമാകുക.
തദ്ദേശ സ്ഥാപനങ്ങളിക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതല്‍ ഏഴു വരെ നടക്കും. സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളുടെയും നഗര സഭകളുടെയും അധ്യക്ഷന്‍മാരെ ഇന്നലെ തിരഞ്ഞെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.