മറ്റത്തൂരില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ട് ബിജെപിയുമായി സഖ്യമുണ്ടാക്കി; സ്വതന്ത്രയെ പ്രസിഡന്റായി തിരഞ്ഞെടുത്തു

മറ്റത്തൂരില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ട് ബിജെപിയുമായി സഖ്യമുണ്ടാക്കി; സ്വതന്ത്രയെ  പ്രസിഡന്റായി തിരഞ്ഞെടുത്തു

തൃശൂര്‍: മറ്റത്തൂരില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ആകെയുള്ള എട്ട് കോണ്‍ഗ്രസ് അംഗങ്ങളും രാജിവെച്ച് ബിജെപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുകയും ഭരണം പിടിക്കുകയും ചെയ്തു.

സ്വത്രന്ത സ്ഥാനാര്‍ത്ഥിയായി ജയിച്ച ടെസി ജോസ് കല്ലറയ്ക്കലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസില്‍ നിന്ന് ജയിച്ച എട്ട് കോണ്‍ഗ്രസ് മെമ്പര്‍മാരുടെയും ബിജെപിയിലെ നാല് അംഗങ്ങളില്‍ മൂന്ന് പേരുടെയും വോട്ട് ലഭിച്ചാണ് ടെസി ജോസ് പ്രസിഡന്റായത്.

ഒരു ബി.ജെ.പി. അംഗത്തിന്റെ വോട്ട് അസാധുവായി. സ്വതന്ത്രനായി വിജയിച്ച കെ.ആര്‍ ഔസേപ്പിന് പത്ത് എല്‍ഡിഎഫ് അംഗങ്ങള്‍ വോട്ട് ചെയ്തു.

കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച സ്വതന്ത്ര അംഗത്തെ കൂട്ടുപിടിച്ച് ഭരണം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് നീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിത നീക്കമുണ്ടായത്.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയോടും സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരോടും നേതൃത്വം കാണിച്ച നീതികേടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മിനിമോള്‍, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, പ്രിന്റോ പള്ളിപ്പറമ്പന്‍, സിജി രാജേഷ്, സിബി പൗലോസ്, നൂര്‍ജഹാന്‍ നവാസ് എന്നിവരാണ് രാജി സമര്‍പ്പിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.