ന്യൂഡല്‍ഹി: മൃതദേഹം പോലും സംസ്‌കരിക്കാനാകാതെ രാജ്യത്ത് ക്രൈസ്തവര്‍ നേരിടുന്ന അതിക്രമങ്ങളില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് ഒഡിഷയില്‍ സംസ്‌കരിച്ച മൃതദേഹം പുറത്തെടുക്കേണ്ടി വന്നു. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്) പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് 40 സംഭവങ്ങാണ് ഈ വര്‍ഷം മാത്രമുണ്ടായത്. ഇതില്‍ 30 എണ്ണവും ഛത്തീസ്ഗഡിലാണ്. ഒഡീഷയിലെ നബരംഗ്പൂരില്‍ സംസ്‌കരിച്ച മൃതദേഹം കുഴിതോണ്ടിയെടുത്ത് പിന്നീട് കത്തിച്ചിരുന്നു.
നിരപരാധികളായ ക്രിസ്ത്യാനികള്‍ രാജ്യത്ത് വേട്ടയാടപ്പെടുകയാണെന്ന് മോഡിക്ക് അയച്ച കത്തില്‍ യുസിഎഫ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 834 അതിക്രമങ്ങളാണ് നേരിട്ടത്. ഈ വര്‍ഷം നവംബര്‍വരെയുള്ള ആക്രമണങ്ങളുടെ എണ്ണം 706 ആയിരുന്നു.
ഇതിന് പുറമേയാണ് ഛത്തീസ്ഗഡ്, ഡല്‍ഹി, ഒഡിഷ, അസം, യുപി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.