പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരനായി തിരച്ചില്‍ തുടരുന്നു. ചിറ്റൂര്‍ അമ്പാട്ടുപാളയം എരുമങ്കോട്ട് നിന്ന് കാണാതായ സുഹാന് വേണ്ടി ഞായറാഴ്ച രാവിലെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്. അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസിന്റെയും തൗഹിതയുടെയും മകനായ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് കാണാതായത്.
മുഹമ്മദ് അനസ് ഗള്‍ഫിലാണ്. അധ്യാപികയായ അമ്മ തൗഹിത ഈസമയം പാലക്കാട്ട് പോയിരിക്കുകയായിരുന്നു. വീട്ടിലിരുന്ന് സുഹാനും എട്ട് വയസുള്ള സഹോദരനും സുഹാന്റെ അമ്മയുടെ സഹോദരിയുടെ മക്കളും ടിവി കാണുകയായിരുന്നു. ഈ സമയം മുത്തശി അടുക്കളയില്‍ ആയിരുന്നു. കുറച്ച് കഴിഞ്ഞാണ് സുഹാനെ കാണാതായെന്ന് മനസിലായത്. വഴക്കുകൂടിയതിനെ തുടര്‍ന്ന് പുറത്തിറങ്ങിപ്പോയതായി സഹോദരന്‍ പറഞ്ഞെന്ന് ബന്ധുക്കള്‍ പറയുന്നു. മുത്തശി സമീപത്തെ വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടുകാരുമായിച്ചേര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാഞ്ഞതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു.
ഇന്നലെ രാത്രിവരെ ചിറ്റൂര്‍ പൊലീസും ഡോഗ് സ്‌ക്വാഡും സമീപത്തെ പറമ്പുകളിലും അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ സമീപത്തെ കുളങ്ങളിലും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാത്രി എട്ടോടെ തിരച്ചില്‍ താല്‍കാലികമായി അവസാനിപ്പിച്ചു. ഇന്ന് രാവിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും തിരച്ചിലും പുനരാരംഭിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.