'വര്‍ഗീയവല്‍ക്കരിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണം'; ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കണമെന്ന് മുഖ്യമന്ത്രി

'വര്‍ഗീയവല്‍ക്കരിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണം'; ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുമുന്നണി ന്യൂനപക്ഷങ്ങളെ എല്ലാക്കാലത്തും സവിശേഷതയോടെയാണ് കണ്ടിരിക്കുന്നത്. അവരുടെ ആശങ്ക കേള്‍ക്കാനും പരിഹരിക്കാനും സര്‍ക്കാര്‍ എന്നും തയ്യാറായിട്ടുണ്ട്. ചിന്താ വാരികയിലെ ലേഖനത്തിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങല്‍ വ്യക്തമാക്കിയിരിക്കുന്നത്.

നാടിന്റെ മതനിരപേക്ഷ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നതില്‍ ഇടതുപക്ഷം എക്കാലത്തും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയിട്ടുണ്ട്. വര്‍ഗീയ ശക്തികള്‍ തലപൊക്കുമ്പോഴെല്ലാം അതിനെതിരെ നെഞ്ചുവിരിച്ച് നിന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് തലയുയര്‍ത്തി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനും ഇടതുപക്ഷം എന്നും പ്രതിജ്ഞാബദ്ധമാണെന്നും ലേഖനത്തില്‍ പറയുന്നു.

നാടിന്റെ പുരോഗതിക്കും സമാധാനത്തിനും മതനിരപേക്ഷമായി ചിന്തിക്കുന്ന ഓരോരുത്തരും ഇടതുപക്ഷത്തോടൊപ്പം കൈകോര്‍ത്ത് നില്‍ക്കേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.