കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി(90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം.
കഴിഞ്ഞ പത്ത് വര്‍ഷമായി പക്ഷാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ വീട്ടില്‍ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. മോഹന്‍ലാല്‍ വീട്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അമ്മയുടെ 89-ാം പിറന്നാള്‍ മോഹന്‍ലാല്‍ ആഘോഷമാക്കിയിരുന്നു. സംഗീതാര്‍ച്ചനയും നടത്തിയിരുന്നു.
പരേതനായ വിശ്വനാഥന്‍ നായര്‍ ആണ് ഭര്‍ത്താവ്. മോഹന്‍ലാലിന്റെ അച്ഛനും സഹോദരന്‍ പ്യാരിലാലും അന്തരിച്ച ശേഷം ശാന്തകുമാരി അമ്മ മോഹന്‍ലാലിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഇടയ്ക്കിടെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
അമ്മയുമായി അതീവ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന മോഹന്‍ലാല്‍ തിരക്കുകള്‍ക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.