കെഎസ്ആര്‍ടിസി ഗവി വിനോദയാത്രാ ബസ് ഓട്ടത്തിനിടെ കത്തി നശിച്ചു; യാത്രക്കാരെല്ലാം സുരക്ഷിതര്‍

കെഎസ്ആര്‍ടിസി ഗവി വിനോദയാത്രാ ബസ് ഓട്ടത്തിനിടെ കത്തി നശിച്ചു; യാത്രക്കാരെല്ലാം സുരക്ഷിതര്‍

കോട്ടയം: കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ ബസ് ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ നാലോടെ പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ മണിമലയ്ക്ക് സമീപം ചെറുവള്ളി പള്ളിപ്പടിയിലാണ് അപകടമുണ്ടായത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

മുപ്പത്തഞ്ചോളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. മലപ്പുറത്ത് നിന്ന് പത്തനംതിട്ടയിലെ ഗവിയിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഫയര്‍ ഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചു.

ബസില്‍ തീ പടരുന്നത് കണ്ട മറ്റൊരു വാഹനത്തിലെ ഡ്രൈവറാണ് ബസിലെ ഡ്രൈവറെ വിവരം അറിയിച്ചത്. ഇത് യാത്രക്കാരെ പെട്ടന്ന് പുറത്തിറക്കാനും വലിയ ദുരന്തം ഒഴിവാക്കാനും സഹായിച്ചു. പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് മറ്റൊരു ബസ് കൊണ്ടുവന്ന് യാത്രക്കാരെ റാന്നിയില്‍ എത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.