ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ചുമ സിറപ്പുകള്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ലഭിക്കില്ല
ന്യൂഡല്‍ഹി: കഫ് സിറപ് വില്‍പനയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഡ്രഗ് റൂള്‍സിലെ ഷെഡ്യൂള്‍ കെ ലിസ്റ്റില്‍ നിന്നും സിറപ് രൂപത്തിലുള്ള മരുന്നുകള്‍ നീക്കം ചെയ്തുകൊണ്ടുള്ള കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. വിജ്ഞാപനത്തില്‍ 30 ദിവസം വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാം.
മധ്യപ്രദേശില്‍ വിഷാംശം അടങ്ങിയ കഫ് സിറപ്പുകള്‍ കഴിച്ച് 20ല ധികം കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് വില്‍പനയില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്. ഡ്രഗ്‌സ് റൂള്‍സിലെ ഷെഡ്യൂള്‍ കെ ലിസ്റ്റില്‍ നിന്നും സിറപ് രൂപത്തിലുള്ള മരുന്നുകള്‍ നീക്കം ചെയ്യുന്നതാണ് കരട് വിജ്ഞാപനം. 30 ദിവസത്തിനകം പൊതുജനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കാം.
വിജ്ഞാപനം നടപ്പിലായാല്‍ ചുമ സിറപ്പുകള്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ലഭിക്കില്ല. മരുന്നുകളുടെ നിര്‍മാണത്തിലും നിയന്ത്രണങ്ങള്‍ ഉണ്ടാകും. മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. മരണത്തിനിടയാക്കിയ ശ്രേഷ്ന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന നിര്‍മാണ കമ്പനി പൂട്ടാനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.