തിരുവനന്തപുരം: പുതുവര്‍ഷത്തിന്റെ പുത്തന്‍ പ്രതീക്ഷകളുമായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ ആദ്യ അതിഥി എത്തി. പത്ത് ദിവസം മാത്രം പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിനെ ശനിയാഴ്ച രാത്രി എട്ടോടെയാണ് അമ്മത്തൊട്ടിലില്‍ കണ്ടെത്തിയത്.
പുതുവര്‍ഷത്തിലെ ആദ്യ നവാഗതയ്ക്ക് പൗര്‍ണ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍ അരുണ്‍ ഗോപി അറിയിച്ചു.
അമ്മത്തൊട്ടിലില്‍ കുഞ്ഞ് എത്തിയത് അറിയിച്ചുള്ള അലാറം മുഴങ്ങിയ ഉടന്‍ തന്നെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ മോണിറ്ററില്‍ കുരുന്നിന്റെ ചിത്രവുമെത്തിയിരുന്നു. നഴ്‌സും അമ്മമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരും അമ്മത്തൊട്ടിലിലെത്തി
കുട്ടിയെ ശിശു പരിചരണ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക പരിശോധനകള്‍ നടത്തിയ ശേഷം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തൈക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 2025 ല്‍ മാത്രം 30 കുട്ടികളാണ് എത്തിയത്. പൗര്‍ണയുടെ ദത്തെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കേണ്ടതുണ്ട്. അതിനാല്‍ കുട്ടിയുടെ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സമിതിയുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു. നിലവില്‍ സമിതിയുടെ പൂര്‍ണ സംരക്ഷണയില്‍ ആരോഗ്യവതിയായി ഇരിക്കുകയാണ് ഈ പുതുവര്‍ഷ അതിഥി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.