ന്യൂയോര്‍ക്ക്: സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ മൂന്നാം ആഴ്ചയിലേക്ക് കടക്കുന്ന ഇറാനില്‍ സമ്മര്‍ദ തന്ത്രവുമായി അമേരിക്ക. ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്കുമേല്‍ 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധിക തീരുവ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
ഇറാനില്‍ സൈനിക നടപടിക്ക് മടിക്കില്ലെന്ന പ്രതികരണത്തിന് പിന്നാലെയാണ് തീരുവ നയം. എന്നാല്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് ഇറാന്റെ നിലപാട്. പരസ്പര ബഹുമാനത്തോടെയാകണം ചര്‍ച്ചകളെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. സൈനിക നടപടി ആലോചിക്കുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
അതേസമയം രാജ്യത്തെ പ്രക്ഷോഭങ്ങളെ തുടര്‍ന്നുള്ള സമ്മര്‍ദം മറികടക്കാന്‍ ഇറാനില്‍ നീക്കങ്ങള്‍ സജീവമാണ്. തലസ്ഥാനമായ ടെഹ്‌റാനില്‍ വന്‍ ഭരണകൂട അനുകൂല റാലിവരെ സംഘടിപ്പിച്ചു. റാലിയില്‍ 10 ലക്ഷത്തിലധികം പേര്‍ പങ്കെടുത്തതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഷാ വംശത്തിലെ അനന്തരാവകാശിയായ റിസ പഹ്‌ലവിക്കെതിരെയും റാലിയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.
ടെഹ്‌റാനില്‍ ഉടനീളം സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിലും പ്രദേശങ്ങളിലും പൊലീസ് പട്രോളിങ് വര്‍ധിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.