വെള്ളമുണ്ട: ജൂഡ്സ് മൗണ്ട് ഇടവകാ ദേവാലയത്തില്‍ വിശുദ്ധ യൂദാ തദ്ദേവൂസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാള്‍ മഹാ മഹത്തിന് ജനുവരി 17 ന് കൊടിയേറും. 10 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കാണ് വിശ്വാസ സമൂഹം സാക്ഷിയാകുന്നത്.
തിരുനാളിന്റെ പ്രാരംഭ ദിനമായ ജനുവരി 17 ശനിയാഴ്ച വൈകുന്നേരം 4:15 ന് ജപമാലയോട് കൂടെ ആരംഭിച്ച് 4:45 ന് ഇടവക വികാരി ഫാ. മനോജ് കാക്കോനാല്‍ തിരുനാളിന് കൊടിയേറ്റും. തിരുനാളിന്റെ ആദ്യ ദിനമായ ജനുവരി 17 ന് പൂര്‍വികരുടെ അനുസ്മരണ ദിനമായി ആചരിക്കും. വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന എന്നിവയ്ക്ക് ഫാ. ബിവാള്‍ഡിന്‍ തേര്‍വാകുന്നേല്‍ കാര്‍മികത്വം വഹിക്കും. നൊവേനയ്ക്ക് ശേഷം സിമിത്തേരി സന്ദര്‍ശിക്കും.
കുട്ടികളുടെ ദിനമായി ആചരിക്കുന്ന ജനുവരി 18 ഞായറാഴ്ച ഫാ. ആല്‍ബിന്‍ വളയത്തില്‍, മാതൃദിനമായി ആചരിക്കുന്ന ജനുവരി 19 തിങ്കളാഴ്ച പന്തിപ്പൊയില്‍ ഇടവക വികാരി ഫാ. ജെയിസ് ചെട്ട്യാശേരി, പിതൃ ദിനമായി ആചരിക്കുന്ന ജനുവരി 20 ചൊവ്വാഴ്ച പുതുശേരിക്കടവ് ഇടവക വികാരി ഫാ. ജിമ്മി മൂലയില്‍, ദിവ്യകാരുണ്യ ദിനമായി ആചരിക്കുന്ന ജനുവരി 21 ബുധനാഴ്ച ഫാ. വിനോജ് പള്ളത്ത് എംസിബിഎസ്, കുടുംബ ദിനമായി ആചരിക്കുന്ന ജനുവരി 22 വ്യാഴാഴ്ച ഫാ. ജോജോ ചങ്ങനാംതുണ്ടത്തില്‍, സംഘടനാ ദിനമായി ആചരിക്കുന്ന ജനുവരി 23 വെള്ളിയാഴ്ച ഫെഡാര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ലൂയിസ് തുരുത്തിയില്‍, തൊഴിലാളി ദിനമായി ആചരിക്കുന്ന ജനുവരി 24 വെള്ളിയാഴ്ച ഫാ. മാര്‍ട്ടിന്‍ പുതുശേരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.
തിരുനാളിന്റെ അഞ്ചാം ദിനമായ ജനുവരി 21 ബുധനാഴ്ച നൊവേനയ്ക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണവും എട്ടാം ദിനമായ ജനുവരി 24 ശനിയാഴ്ച നൊവേനയ്ക്ക് ശേഷം വാഹനങ്ങളുടെ വെഞ്ചരിപ്പും ഉണ്ടായിരിക്കും.

പ്രധാന തിരുനാള്‍ ദിനങ്ങളായ ജനുവരി 25 ഞായറാഴ്ച ആഘോഷപൂര്‍വമായ വിശുദ്ധ കുര്‍ബാനക്കും നൊവേനക്കും പടമല ഇടവക വികാരി ഫാ. ജിമ്മി ഓലിക്കല്‍ കാര്‍മികത്വം വഹിക്കും. നൊവേനയ്ക്ക് ശേഷം എട്ടേനാലിലേക്ക് തിരുനാള്‍ പ്രദക്ഷിണവും, ശേഷം വാദ്യമേളങ്ങളും സ്നേഹ വിരുന്നും ഉണ്ടാകും.
ജനുവരി 26 തിങ്കളാഴ്ച ആഘോഷപൂര്‍വമായ തിരുനാള്‍ കുര്‍ബാനക്കും നൊവേനക്കും സിഎംഎല്‍ മാനന്തവാടി രൂപതാ ഡയറക്ടര്‍ ഫാ. സന്തോഷ് ഒറവാറന്തറ കാര്‍മികത്വം വഹിക്കും. നൊവേനയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണവും നേര്‍ച്ച ഭക്ഷണവും ഉണ്ടായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.