'ഞങ്ങളെയോര്‍ത്തെന്തിനേവം കേഴുന്നു'... ഇടതില്‍ തുടരും; കേരള കോണ്‍ഗ്രസ് നിലപാട് ഉറച്ചതെന്ന് ജോസ്.കെ മാണി

'ഞങ്ങളെയോര്‍ത്തെന്തിനേവം കേഴുന്നു'... ഇടതില്‍ തുടരും;  കേരള കോണ്‍ഗ്രസ് നിലപാട് ഉറച്ചതെന്ന് ജോസ്.കെ മാണി

കോട്ടയം: മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ ശക്തമായിരിക്കേ കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട് വ്യക്തമാക്കി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി. എല്‍ഡിഎഫില്‍ തങ്ങള്‍ തൃപ്തരാണെന്നും മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും അദേഹം വ്യക്തമാക്കി.

'ജെറൂസലേം പുത്രിമാരേ... നിങ്ങള്‍ എന്നെ ഓര്‍ത്ത് കരയേണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്ത് വിലപിക്കൂ' എന്ന യേശു ക്രിസ്തുവിന്റെ വാക്കുകള്‍ പറഞ്ഞായിരുന്നു ജോസ് കെ. മാണിയുടെ വാര്‍ത്താ സമ്മേളനം തുടങ്ങിയത്. മുന്നണിമാറ്റ ചര്‍ച്ചകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദേഹം ബൈബിള്‍ വചനം ഉദ്ധരിച്ചത്.

ആശുപത്രിയില്‍ കഴിയുന്ന ഒരു കുടുംബ സുഹൃത്തിനെ കാണാനാണ് തങ്ങള്‍ കുടുംബസമേതം ദുബായിക്ക് പോയത്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തിങ്കളാഴ്ച എല്‍ഡിഎഫ് സത്യാഗ്രഹത്തില്‍ പാര്‍ട്ടിയുടെ മുഴുവന്‍ എംഎല്‍എമാരും പങ്കെടുത്തെന്നും അദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെത്തന്നെയുണ്ടാകും. ഇടതുപക്ഷത്തോടൊപ്പമാണെന്ന നിലപാട് ആവര്‍ത്തിച്ചു പറഞ്ഞതാണെന്നും ജോസ് കെ. മാണി പറഞ്ഞു. ഇതുസംബന്ധിച്ച് പാര്‍ട്ടിയില്‍ ഭിന്നതയില്ല. അഞ്ച് എംഎല്‍എമാര്‍ക്കും ഒരേ നിലപാടാണ് ഉള്ളതെന്നും ജോസ് കെ. മാണി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.