ടെഹ്റാന്‍: ഇറാനിലേത് പുറത്ത് വരുന്നതിനേക്കാള്‍ ഭീകര സാഹചര്യമെന്ന് റിപ്പോര്‍ട്ടുകള്‍. ടെഹ്റാനിലെ ആശുപത്രികള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല റോഡുകളില്‍ ചിതറിക്കിടക്കുന്ന ശവശരീരങ്ങള്‍ നീക്കം ചെയ്യാന്‍ ഭരണകൂടം ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നതായും സൂചനയുണ്ട്.
ഇറാനിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നാണ് അവിടെയുള്ള ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളെന്ന് ഇന്ത്യയില്‍ താമസിക്കുന്ന ഇറാന്‍ വംശജര്‍ പറയുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം വിട്ടുകിട്ടണമെങ്കില്‍ കുടുംബങ്ങള്‍ വന്‍തുക നല്‍കേണ്ടി വരുന്നതായും അവര്‍ സൂചിപ്പിച്ചു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ കടുത്ത നടപടികളാണ് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് സ്വീകരിക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ പുലര്‍ച്ചെ വരെ നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം സാഹചര്യങ്ങള്‍ ഗുരുതരമാകുന്നത് കണക്കിലെടുത്ത് ഇറാനിലുള്ള മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരോടും എത്രയും വേഗം രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാനില്‍ നിലവില്‍ 3000 ത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ട്. ഇതില്‍ 2300 പേരും കാശ്മീരില്‍ നിന്നുള്ളവരാണ്. ലഭ്യമായ വിമാനങ്ങളില്‍ എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങാനാണ് എംബസി നിര്‍ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.