കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-18)

കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-18)

'ഡോക്ടർ.., പിള്ളാരുടെ വിവരം പറഞ്ഞില്ല..'
'ഓ..അയാം സോറി.., ഒരാണും രണ്ടു പെണ്ണും..!'
'ഇനിയുമൊരു ഗർഭധാരണം പാടില്ല.;
തള്ളക്കു ജീവഹാനി ഉണ്ടാകാം.;
വന്ധ്യംകരണ ശസ്ത്ര-
ക്രീയ ഇന്നുവേണം;
സമ്മതപത്രം തയ്യാറാക്കി,
കയ്യൊപ്പിട്ട് ഓഫീസ്സിലെത്തിക്കണം..!'
ചെല്ലമ്മ വന്ധ്യംകരണത്തിനു വിധേയയായി..!
'മൂന്നാംപക്കം വീട്ടിൽ പോകാം; വീട്ടിലോട്ട്
വിരുന്നകാർ വരുന്നത് വിലക്കണം; മുറിവിൽ
അണുബാധ ഉണ്ടായാൽ..പ്രശ്നമാകും..'
'എല്ലാവരും കൃത്യമായും പാലിക്കേണ്ട
കുറെ നിർദ്ദേശങ്ങൾ പറയാം...'
'ചെല്ലത്തിന്റെ മുറിയിൽ..
മുഖംമൂടി നിർബ്ബന്ധം;
തലമുടി മൂടിയിരിക്കണം;
അയവുള്ളതായമേൽക്കുപ്പായം
ധരിക്കാത്തവരേ മുറിയിൽ
കയറ്റരുത്; പുറത്തുപയോഗിച്ച പാദരക്ഷകൾ
കയറ്റരുത്; വേണമെങ്കിൽ..പുഷ്പ-പാദുകം
ഉപയോഗിക്കാം. എന്തേ പ്രയാസമാകുമോ..?'
'പിള്ളാരെ വിടുതൽ ചെയ്യുംമുമ്പേ, അവരുടേം
'ആരോഗ്യ സുരക്ഷേം' നിങ്ങൾ ഉറപ്പാക്കണം..'
'ഈ മേൽക്കുപ്പായമെന്നു പറയുമ്പം.., നമ്മുടെ
പായിപ്പാട്ടൊക്കെ കാണുന്നതുപോലെയുള്ള
ആപാദചൂഢം ഇടുന്ന വസ്ത്രധാരണമാകാം.'
അല്ലെങ്കിൽ.., പഞ്ചാബിലെ സർദാറന്മാരുടെ
'ളോഹ' ആകാം; നീളം കൂടിയ ജൂബയുമാകാം.'
'പക്ഷേ, പ്രശ്നം തുടങ്ങുന്നതല്ലേയുള്ളു ശ്രീയേ;
ഈവക സാധനങ്ങളൊന്നും കുന്നിൻപുറത്തേ
വീടുകളിൽ കാണില്ല.; പിന്നെയെന്നാചെയ്യും.?'
'ചിലവുണ്ട്; അഞ്ചെണ്ണം നമ്മൾ തയ്പ്പിക്കണം.'
'കുട്ടകളുടെ മുറിയിലേക്കു പുക വരരുത്..;
കുശിനി പുറത്തേക്കു കർശനമായും മാറ്റണം.'
'പണിയാല കുറേ നാളത്തേക്കു പൂട്ടിയിടണം.!'
'പുറത്തൂന്നു വരുന്നവർ.., നിർബ്ബന്ധമായും,
ഡെറ്റോളൊഴിച്ചു സ്നാനം ചെയ്തിരിക്കണം.
പാണലിന്റെ ഇലയും, മറ്റു പച്ചമരുന്നുകളും
ചേർത്തു തിളപ്പിച്ചാറ്റിയ വെള്ളത്തിൽ 'കൈ-
കാലുകൾ' കഴുകിയിട്ടേ മുറിയിൽ കയറ്റാവൂ..'
'വീട്ടുകാരോടും നാട്ടുകാരോടും.., എങ്ങനെയാ
മുഖത്തുനോക്കി ഈവകകൾ പറയുക.?'
'ബിലീവു മീ.., യൂ കാൻ ഡു ഇട്..; ശ്രീദേവി
ഒരു തഹസ്സീൽദാരല്ലേ..!'
'അതാണു പ്രശ്നം..' ശ്രീദേവി വീടണഞ്ഞു..!
'എന്താ ശ്രീകുട്ടിയേ പ്രശ്നം..??'
'പ്രശ്നം.., സർവ്വത്ര പ്രശ്നം ആണമ്മേ..'
'എൽസമ്മയേ കാണുവാൻ, ശ്രീദേവിയമ്മാൾ,
ഒരുനാൾ കടയിലേക്കു കയറി ചെന്നു...!
കടയ്കുള്ളിലിരുന്ന സപ്തതിക്കാരൻ...,
അവളുടെ കാൽപാദങ്ങൾ നോക്കി,
ചൂടുചായ ചുഴറ്റി ഒഴിച്ചു..! തഹസ്സീൽദാരുടെ
സാരി മുഴുവൻ.., ചായയിൽ മുങ്ങി കുളിച്ചു നിന്നു....
'പൂക്കുറ്റി അവറാൻ' പൊട്ടിച്ചിരിച്ചാർത്തു....
'കണ്ട വേലച്ചിക്കൊക്കെ കയറി നിരങ്ങുവാൻ
ഉള്ളതല്ല അളിയൻ വർക്കിയുടെ ചായകട....!'
അവറാൻ സഭ്യമല്ലാത്ത ആക്രോശം തുടർന്നു..!
'ശ്രീദേവീ..., നീ അകത്തുവന്നു സാരി മാറ്..'
'സാരി മാറണ്ട; തൊണ്ടിമുതൽ ഇല്ലാതാകും..'
'അയാം സോറി; എനിക്ക് അതറിയില്ലല്ലോ..'
'അമ്മാവന്റെ ഇന്നത്തെ ചിലവു മുഴുവൻ ഈ
വേലത്തിയുടെേ പേരിലാണേ.; ഇവിടൊക്കെ
കാണണേ.! അമ്മാവൻ്റെ പേരെന്തുവാ..!'
'അമ്മാവനാ..; മൊത്തം ലൂസ്സാ; വിട്ടേരെടീ..'
'ഫുള്ളായിട്ടു വിട്ടേക്കാം; സ്റ്റേഷനീന്നാളുവരും.!'
'ഹലോ, കീഴുവായ്പൂരു പോലീസ് സ്റ്റേഷനല്ലേ?
ഞാൻ മല്ലപ്പള്ളി തഹസ്സീൽദാർ ശ്രീദേവി..'
'ഒരു പരാതിയൊണ്ട്; 'എഫ്.ഐ.ആർ' വേണം.'
പോലീസ്സു ജീപ്പ്, ആദ്യം തഹസ്സീൽദാരുടെ
കാര്യാലയത്തോളം പാഞ്ഞു..!
ശ്രീദേവിയുടെ പരാതി രേഖപ്പെടുത്തി..!
ഒരു ശീൽഘാരത്തോടെ, പോലീസ്സു വാഹനം,
മല്ലപ്പള്ളി സർക്കാർ ആശുപത്രി നടയോരം,
വന്നു നിന്നു.! കുശു-കുശിപ്പിൻ്റെ സോഡാ-
കുപ്പികൾ, തെക്കും വടക്കും പൊട്ടുന്നു.....
'ഇതെന്നാപറ്റി പോലീസ്സു വന്നിറങ്ങാൻ..?'
കൊച്ചുവർക്കിചേട്ടൻ്റേം, എൽസമ്മേടേം
മൊഴി, എ.എസ്.ഐ.പോളച്ചൻ രേഖപ്പടുത്തി.!
അനങ്ങാപ്പാറപോലെ പൂക്കുറ്റിഅവറാൻ,
കടയിൽ തന്നെ ഉണ്ടായിരുന്നു....
'..പൂക്കുറ്റിയൊന്നു സ്റ്റേഷൻ വരെ വരണം..!'
'ഒരു ചായേം, രണ്ടു പഴംപൊരീം തരണേ..'
'പിന്നെന്താ.; അതെല്ലാം അവിടെ എപ്പോഴും
സൌജന്യമായിട്ടല്ലേ വാരി കോരി നൽകുന്നേ.!'
'നിങ്ങൾക്കെതിരേ, ഡ്യൂട്ടിയിലായിരുന്ന
മല്ലപ്പള്ളി തഹസ്സീൽദാരുടെ കാലിൽ, ചൂടുള്ള
ചായ കറക്കി ഒഴിച്ചിതിന്...പരാതി കിട്ടീട്ടൊണ്ട്.'
'ദി മാൻ ഈസ്, എ ലൂസ് കെയ്സ്; ടെയ്ക് ഹിം'
എൽസമ്മ ഇംഗ്ളീഷു പറയുന്നതു കേട്ടപ്പോൾ..
'ഈശോയേ, ഇവളെ പഠിപ്പിച്ചതു ഗുണമായേ..'
വർക്കിച്ചായൻ രോമാഞ്ച ചകിതനായി..!
എൽസമ്മ പോലീസുകാരോടായി പിന്നേയും,
ഇംഗ്ളീഷിൽ സംഭാഷണം തുടർന്നു...
വിലങ്ങണിഞ്ഞു പൂക്കുറ്റി ഇറങ്ങിവന്നു.!

------------------------------ ( തു ട രും )----------------------------

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.