ഷാർജ പോലീസിന് ഇനി മൊബൈല്‍ മീഡിയ സെന്‍ററും

ഷാർജ പോലീസിന് ഇനി മൊബൈല്‍ മീഡിയ സെന്‍ററും

സുരക്ഷാ സംബന്ധമായ വിവരങ്ങള്‍ ഉള്‍പ്പടെ പ്രധാനപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് പ്രധാനമാണെന്ന്, ഷാ‍ർജ പോലീസ് മേജ‍ർ ജനറല്‍ അല്‍ ഷംസി. ഷാ‍ർജ പോലീസിന്‍റെ മൊബൈല്‍ മീഡിയ സെന്‍റർ ഉദ്ഘാടനം ചെയ്തതിനുശേഷം സംസാരിക്കുകയായിരുന്നു മേജർ ജനറല്‍ സൈഫ് അല്‍ സരി അല്‍ ഷംസി. അ‍ർദ്ധ സത്യങ്ങളും അസത്യങ്ങളും വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് ഔദ്യോഗിക മാധ്യമങ്ങളിലൂടെ തന്നെ കൃത്യമായ വിവരങ്ങള്‍ എത്തിക്കാന്‍ സാധിക്കണം. സമൂഹ മാധ്യമങ്ങളുടെ അനന്ത സാധ്യത ഉപയോഗപ്പെടുത്തി കൂടുതല്‍ ആളുകളിലേക്ക് വിവരങ്ങള്‍ എത്തിക്കുകയെന്നുളളതാണ് പ്രധാനം. എല്ലാ പ്രായക്കാർക്കും വിഭാഗങ്ങള്‍ക്കും ഉള്‍പ്പടെ സമൂഹത്തിലെ എല്ലാത്തരക്കാരിലേക്കും വേഗത്തില്‍ വാർത്തകളെത്തിക്കാന്‍ ഷാ‍ർജ പോലീസ് എടുക്കുന്ന നടപടികളെ അദ്ദേഹം പ്രശംസിച്ചു. ഷാർജ പോലീസിലെ മാധ്യമ പിആർ വിഭാഗത്തിന് കീഴിലാണ് മൊബൈല്‍ മീഡിയ സെന്‍റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഡെപ്യൂട്ടി കമാന്‍റർ ഇന്‍ ചീഫ് ബ്രിഗേഡിയർ ജനറല്‍ അബ്ദുളള മുബാറക് ബിന്‍ അമർ, പി ആർ മാധ്യമ വിഭാഗം മേധാവി ബ്രിഗേഡിയർ ജനറല്‍ ആരെഫ് ഹസന്‍ ഹബീബ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.