നോർത്ത് കിവൂ: കിഴക്കന്‍ കോംഗോയില്‍ കോള്‍ട്ടന്‍ ഖനി തകർന്നുണ്ടായ അപകടത്തില്‍ ഇരുന്നൂറിലധികം പേർ കൊലപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 227 പേർ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍. ലോകത്തിലെ കോള്‍ട്ടന്‍ ഉത്പാദനത്തിന്‍റെ 15 ശതമാനം നടക്കുന്ന നോർത്ത് കിവു പ്രവിശ്യയിലെ റുബായ ഖനിയിലാണ് അപകടമുണ്ടായത്.
ഗോമ നഗരത്തിന് ഏകദേശം 60 കിലോമീറ്റർ (37 മൈൽ) വടക്കു പടിഞ്ഞാറായാണ് റുബായ ഖനി സ്ഥിതി ചെയ്യുന്നത്. മണ്ണിടിച്ചിലിനെ തുടർന്നാണ് വൻ അപകടം ഉണ്ടായത്. പരിക്കേറ്റ നിരവധിപ്പേർ പേർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സയിലാണ്. മഴക്കാലത്ത് മണ്ണ് ദുർബലമാകുന്നതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് അധികൃതർ പറയുന്നു. ഖനിയിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
2024 മുതല്‍, എം23, കോംഗോ റിവർ അലയന്‍സ് വിമത ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള ഖനിയില്‍ കൈക്കോട്ടുകളും മറ്റും ഉപയോഗിച്ചാണ് ഖനന പ്രവർത്തനങ്ങള്‍ നടത്തിയിരുന്നത്. മൊബൈൽ ഫോണുകള്‍ അടക്കം ഇലക്ട്രോണിക് ഉപകരണങ്ങളിലെ കപ്പാസിറ്ററുകള്‍ നിർമ്മിക്കാന്‍ ആവശ്യമായ, ടാന്‍റലം അടങ്ങുന്ന ലോഹ അയിരാണ് കോള്‍ട്ടന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.