ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കഴിഞ്ഞ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി മഹിളാ റോജ്ഗര്‍ യോജനയിലേക്ക് പുതുതായി ഗുണഭോക്താക്കളെ ചേര്‍ക്കുകയും 25 മുതല്‍ 35 വരെ ലക്ഷത്തോളം സ്ത്രീ വോട്ടര്‍മാര്‍ക്ക് 10000 രൂപ നല്‍കുകയും ചെയ്തതിലൂടെ ബിഹാര്‍ ഭരണകൂടം നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കാര്യങ്ങളാണ് ചെയ്‌തെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റേയും സ്വതന്ത്രവും നീതി യുക്തവുമായ തിരഞ്ഞെടുപ്പിനായി ഭരണഘടന നല്‍കുന്ന ഉറപ്പിന്റേയും ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നത് ഭരണഘടനയുടെ 14, 21, 112, 202, 324 എന്നി വകുപ്പുകളുടെ ലംഘനമാണെന്ന് പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയിലെ 324, ജനപ്രാതിനിധ്യ നിയമത്തിലെ 123 വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.