വാഷിങ്ടണ്‍: ഇറാന്‍-അമേരിക്ക നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ അമേരിക്ക അടിയന്തര നിര്‍ീേശം നല്‍കി. അമേരിക്കന്‍ എംബസി പുറപ്പെടുവിച്ച പ്രത്യേക അറിയിപ്പില്‍, അമേരിക്കന്‍ പൗരന്മാരോട് യു.എസ് ഭരണകൂടത്തിന്റെ സഹായമില്ലാതെ തന്നെ രാജ്യം വിടാനുള്ള പദ്ധതി തയ്യാറാക്കാന്‍ പ്രത്യേകം നിരര്‍ദേശിച്ചിട്ടുണ്ട്.
യുദ്ധ സാഹചര്യമുണ്ടായാല്‍ വിമാന സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കാന്‍ സാധ്യതയുള്ളതിനാല്‍ പൗരന്മാര്‍ വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്നും അറിയിപ്പിലുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ തുടര്‍ച്ചയായി തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ബദല്‍ വാര്‍ത്താ വിനിമയ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും സുരക്ഷിതമാണെങ്കില്‍ കരമാര്‍ഗം അര്‍മേനിയയിലേക്കോ തുര്‍ക്കിയിലേക്കോ മാറുന്നത് പരിഗണിക്കണമെന്നും നിര്‍ദേശമുണ്ട്.
നിലവില്‍ പുറത്തുപോകാന്‍ കഴിയാത്തവര്‍ ഭക്ഷണവും വെള്ളവും മരുന്നുകളും ഉള്‍പ്പെടെയുള്ള അത്യാവശ്യ വസ്തുക്കള്‍ ശേഖരിച്ച് സുരക്ഷിത സ്ഥാനങ്ങളില്‍ കഴിയണമെന്നും പ്രകടനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും എംബസി അറിയിച്ചു.
അമേരിക്കന്‍ പാസ്പോര്‍ട്ട് കാണിക്കുന്നതോ അമേരിക്കയുമായുള്ള ബന്ധം വെളിപ്പെടുത്തുന്നതോ ഇറാനില്‍ ചോദ്യം ചെയ്യലിനും അറസ്റ്റിനും കാരണമായേക്കാമെന്നതിനാല്‍ വലിയ സുരക്ഷാ ഭീഷണിയുണ്ടെന്ന് എംബസി മുന്നറിയിപ്പ് നല്‍കുന്നു.
എന്നാല്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന് അമേരിക്കയിലെയും ഇറാനിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഒമാന്റെ മധ്യസ്ഥതയില്‍ മസ്‌കറ്റില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.