തിരുവനന്തപുരം: ഗള്‍ഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ലെന്ന് പ്രമുഖ വ്യവസായി രവി പിള്ള. ലക്ഷക്കണക്കിന് ആളുകള്‍ അവിടെ ജോലി ചെയ്യുന്നു. ആ അവസരം ഇല്ലായിരുന്നെങ്കില്‍ ഞാനുള്‍പ്പെടെ നമ്മളില്‍ പലരും ഈ അവസ്ഥയില്‍ എത്തുമായിരുന്നില്ലെന്നും തിരുവനന്തപുരത്തെ ഒരു സ്വകാര്യ പരിപാടിയില്‍ സംസാരിക്കവേ രവി പിള്ള പറഞ്ഞു.
ഗള്‍ഫ് മലയാളികള്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി വളരെയേറെ സംഭാവന ചെയ്യുന്നു. ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികളാണ് ഏറ്റവും സന്തുഷ്ടരെന്ന് ഞാന്‍ കരുതുന്നു. ഗള്‍ഫിലേക്ക് വന്ന 98 ശതമാനം ആളുകളും അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നത്.
ഇന്ത്യക്കാരുടെ നിലപാടില്‍ ഗണ്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലുളള ലോകത്തിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നിന്റെ ചെയര്‍മാനെ കാണാന്‍ പോയി. അദേഹത്തിന്റെ സിഇഒ ആയ അമേരിക്കക്കാരന്‍, ഇന്ത്യക്കാരെ വിശ്വസിക്കാന്‍ കഴിയില്ലെന്നും അവരുടെ അറിവ് കാര്‍ കഴുകുന്നതിലും അടുക്കള വൃത്തിയാക്കുന്നതിലും മാത്രമായി പരിമിതമാണെന്നുമാണ് അഭിപ്രായപ്പെട്ടത്.
അക്കാലത്ത് കുടിയേറ്റ ജീവനക്കാര്‍ക്ക് 200 കിലോ മീറ്റര്‍ വരെ അകലെയാണ് താമസ സൗകര്യം നല്‍കിയിരുന്നുത്. ഏഷ്യക്കാര്‍ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നവരാണെന്നും അവര്‍ വിശ്വസനീയരല്ലെന്നും പറഞ്ഞായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് ജോലികള്‍ക്കായി ആളുകള്‍ സജീവമായി ഇന്ത്യക്കാരെ അന്വേഷിക്കുകയാണെന്നും രവി പിള്ള കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫിലെ ജോലി അവസരങ്ങള്‍ കുറയുന്നോ എന്ന ചോദ്യത്തിന്, അടുത്ത 10-20 വര്‍ഷത്തേക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നാണ് രവി പിള്ളയുടെ മറുപടി. ഗള്‍ഫ് രാജ്യങ്ങളില്‍, സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത്. ചില വിഭാഗങ്ങളില്‍, തദേശീയര്‍ക്ക് മാത്രമേ ജോലി നല്‍കാന്‍ കഴിയൂ. സൗദി അറേബ്യയില്‍ നല്ല എഞ്ചിനീയര്‍മാരുണ്ട്. സൗദി സ്ത്രീകള്‍ മികച്ച തൊഴിലാളികളാണെന്നും രവി പിള്ള പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.