കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബിജെപി നേതാക്കാളുമായും ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായനുമായും ഉണ്ണികൃഷ്ണന്‍ പോറ്റി പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് ഒരു പ്രമുഖ മാധ്യമം പുറത്തു വിട്ടത്.
ബംഗളൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ സ്വര്‍ണ വാതിലുകളുടെ സമര്‍പ്പണത്തിന് 2022 ജനുവരി മാസത്തില്‍ നടന്ന പരിപാടിയിലാണ് ഇരുനേതാക്കളും എത്തിയത്. അന്ന് സദാനന്ദ ഗൗഡ കേന്ദ്രമന്ത്രിയായിരുന്നു. പോറ്റിക്ക് കേരളത്തിലെ ബിജെപി നേതാക്കളുമായുള്ള ബന്ധവും എസ്‌ഐടി അന്വേഷിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ദേവസ്വം വകുപ്പ് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പുതിയ ചിത്രം പുറത്തു വന്നിരുന്നു. കടകംപള്ളി സുരേന്ദ്രന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ രണ്ടാമത് എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണിതെന്നാണ് വിവരം.
ബിരുദത്തിന് റാങ്ക് ലഭിച്ച പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് കടകംപള്ളി സുരേന്ദ്രന്‍ ഉപഹാരം നല്‍കുന്നതാണ് ചിത്രം. അതേസമയം മന്ത്രി എന്തിനാണ് എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
മന്ത്രി എത്തിയപ്പോള്‍ പുളിമാത്തെ വീട്ടിലേയ്ക്ക് പോറ്റി മകളെ വിളിച്ചതാണെന്ന് അമ്മാവന്‍ വെങ്കിടേശ്വരന്‍ പോറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. പോറ്റിയുടെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രന്‍ മറ്റൊരു ദിവസം എത്തിയതിന്റെ ചിത്രം ആദ്യം പുറത്തു വന്നിരുന്നു.
അന്ന് കടകംപള്ളി സുരേന്ദ്രനൊപ്പം ഒപ്പം റാന്നി മുന്‍ എംഎല്‍എയും നിലവിലെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാമും ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം കടകംപള്ളി സുരേന്ദ്രനും രാജു എബ്രഹാമും നില്‍ക്കുന്നതായിരുന്നു ഒരു ചിത്രം. പോറ്റിയുടെ അച്ഛന് കടകംപള്ളി സുരേന്ദ്രന്‍ സമ്മാനം നല്‍കുന്ന മറ്റൊരു ചിത്രവും പുറത്തു വന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.