വളര്‍ത്തു നായയെ ഉപയോഗിച്ച് പൊതു നിരത്തില്‍ മാലിന്യം തള്ളി; ഉടമയ്ക്ക് പിഴ ചുമത്തി പൊലീസ്

വളര്‍ത്തു നായയെ ഉപയോഗിച്ച് പൊതു നിരത്തില്‍ മാലിന്യം തള്ളി; ഉടമയ്ക്ക് പിഴ ചുമത്തി പൊലീസ്

റോം: പ്രത്യേക പരിശീലനം നല്‍കിയ വളര്‍ത്തു നായയെ ഉപയോഗിച്ച് മാലിന്യം പൊതുനിരത്തില്‍ നിക്ഷേപിച്ച വ്യക്തിക്ക് കനത്ത പിഴ. ഇറ്റലി സിസിലിയിലെ കാറ്റാനിയയിലുള്ള സാന്‍ ജോര്‍ജിയോയിലാണ് സംഭവം.

റോഡരികില്‍ മാലിന്യം വലിച്ചെറിയുന്നത് ഇറ്റലിയില്‍ നിയമ വിരുദ്ധമാണ്. ലംഘിച്ചാന്‍ വലിയ ശിക്ഷ നേരിടണം. നിയമം ലംഘിക്കുന്നവരെ വലയിലാക്കാന്‍ നിരീക്ഷണ ക്യാമറകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ പ്രാദേശിക ഭരണകൂടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

അവയുടെ കണ്ണുവെട്ടിക്കാന്‍ ഇയാള്‍ നായയ്ക്ക് പ്രത്യേക പരിശീലനം നല്‍കി മാലിന്യം കവറിലാക്കി കൊടുത്തു വിടുകയായിരുന്നു. ഒരു ചെറിയ നായ മാലിന്യം നിറച്ച ബാഗ് കടിച്ചെടുത്ത് തെരുവില്‍ നിക്ഷേപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാറ്റാനിയ മുനിസിപ്പല്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്.

വീടുതോറുമുള്ള മാലിന്യ ശേഖരണം ആരംഭിച്ചതിനു ശേഷം കാറ്റാനിയയില്‍ നിയമ വിരുദ്ധമായി മാലിന്യം തള്ളുന്നത് വര്‍ധിച്ചിരിക്കുകയാണ്. വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത വസ്തുക്കള്‍ ശേഖരിക്കുന്ന രീതിയാണ് ഇവിടെ ആരംഭിച്ചത്. അങ്ങനെയാകുമ്പോള്‍ മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കേണ്ടി വരുന്നു.

ഇതിനായി ബുദ്ധിമുട്ടാന്‍ തയ്യാറല്ലാത്തതിനാലാണ് ആളുകള്‍ രാത്രി കാലങ്ങളില്‍ നിയമ വിരുദ്ധമായി മാലിന്യം തള്ളുന്നത്. ഇത് നിയന്ത്രിക്കുന്നതിനായാണ് അധികാരികള്‍ സുരക്ഷാ കാമറകള്‍ സ്ഥാപിച്ചത്. നിയമം ലംഘിക്കുന്നവരില്‍ നിന്നും കനത്ത പിഴ ഈടാക്കുന്നതിനൊപ്പം ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തുകയും ചെയ്യുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.