തിരുത്തിയത് 165 വര്‍ഷത്തെ ചരിത്രം! പുതുതായി അച്ചടിക്കുന്ന യു.എസ് പേപ്പര്‍ കറന്‍സികളില്‍ ഇനി മുതല്‍ ട്രംപിന്റെ ഒപ്പ്

തിരുത്തിയത് 165 വര്‍ഷത്തെ ചരിത്രം! പുതുതായി അച്ചടിക്കുന്ന യു.എസ് പേപ്പര്‍ കറന്‍സികളില്‍ ഇനി മുതല്‍ ട്രംപിന്റെ ഒപ്പ്

വാഷിങ്ടണ്‍: അമേരിക്കയില്‍ പുതുതായി അച്ചടിക്കുന്ന പേപ്പര്‍ കറന്‍സികളില്‍ ഇനി മുതല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒപ്പ് പതിപ്പിക്കാന്‍ തീരുമാനം. ചരിത്രത്തിലാദ്യമായാണ് ഒരു സിറ്റിങ് പ്രസിഡന്റ് കറന്‍സിയില്‍ ഒപ്പുവെയ്ക്കുന്നത്. ജൂണില്‍ അച്ചടിക്കുന്ന 100 ഡോളറിന്റെ ബില്ലിലാണ് ട്രംപിന്റെ ഒപ്പ് ആദ്യം പതിയുക.

ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്ന്റിന്റെ ഒപ്പും ഇതിനൊപ്പം ഉണ്ടാകും. അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250-ാം വര്‍ഷികത്തോട് അനുബന്ധിച്ചാണ് യു.എസ് ട്രഷറി വകുപ്പിന്റെ തീരുമാനം. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെയാണ് ഈ നീക്കം സൂചിപ്പിക്കുന്നതെന്നും രാജ്യത്തിന്റെ ചരിത്രപരമായ നേട്ടങ്ങളെ അംഗീകരിക്കുന്നതിന്റെ ഏറ്റവും ശക്തമായ മാര്‍ഗമാണെന്നും സ്‌കോട്ട് ബെസന്റ് പ്രസ്താവനയില്‍ പറഞ്ഞു.

ട്രംപിന്റെ ഒപ്പ് പതിപ്പിക്കുന്നതോട് കൂടി 165 വര്‍ഷത്തെ ഫെഡറല്‍ കറന്‍സിയുടെ ചരിത്രമാണ് തിരുത്തപ്പെടുന്നത്. ബ്യൂറോ ഓഫ് എന്‍ഗ്രേവിങ് ആന്റ് പ്രിന്റിങ് ആണ് യുഎസിന്റെ പേപ്പര്‍ കറന്‍സികള്‍ അച്ചടിക്കുന്നത്. നാണയങ്ങള്‍ നിര്‍മിക്കുന്നത് യു.എസ് മിന്റുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.