ഉഷസ്സിന്റെ ചിറകുകളിലൂടെ (ഭാഗം-2)

ഉഷസ്സിന്റെ ചിറകുകളിലൂടെ (ഭാഗം-2)

'എന്തുംമാത്രം ശയനപ്രദക്ഷിണമാ....,
അഛൻകുറുപ്പങ്ങേരു രാമേശ്വരത്തു
ചെയ്തതെന്നു നിനക്കറിയാമോ-ഡാ..?'
'എനിക്കേ അന്നു ഇരുപത്തെട്ടാ പ്രായം.'
'അഛന്റെ മുപ്പത്തിരണ്ടാം വയസ്സിലുള്ള
കുഞ്ഞുണ്ണിയാ; ഇങ്ങനൊരു നശൂലം..?'
'നിന്റെ അഛനും കടന്നുപോയി...'
'ചിങ്ങത്തിലെനിക്കു ഷഷ്ടിപൂർത്തിയാ?'
'സുന്ദരാ, നിനക്കിപ്പോൾ പ്രായം എത്രാ?
ഇവിടുത്തെ കാര്യങ്ങളെല്ലാം നോക്കാൻ,
ഉത്തരവാദപ്പെട്ട്, ഒരാൾ കൂടിയേ തീരൂ..'
'ഞാനും കൂടെ വരാം; കൂട്ടിനു നമ്മുടെ
സ്വാമികുഞ്ഞമ്മാവനേം വിളിക്കാം..'
'ആര്..കൈലാസം ഗോപാൽജിയോ..?
കുളമാക്കാൻ..പണ്ടേ പേരുകേട്ടയാളാ..'
'അടുക്കള ഞാൻ പൂട്ടികെട്ടിയിടും..'
'കൈലാസ്സന്റെ പർണ്ണശാല കയ്യേറും..;
മനസ്സിലായോ-ഡാ..ചൂലേ..?'
'സ്വാമിയണ്ണന്റെ ഒരു യോഗമേ..?'
'നമുക്കേ, നിന്റെ ആ തീയത്തിപെണ്ണിന്റെ
പ്ളാങ്കമണ്ണിലേ വീടുവരെ പോയാലോ..?'
'നിന്റെ ഇഷ്ടം അങ്ങനെയാണെങ്കിൽ..?'
'കൂഴചക്ക കുഴക്കല്ലേ കമലാക്ഷിയമ്മോ?'
കുശിനിയിൽ കണ്ടകശനി ആവാഹിച്ചു.!
കരിങ്കൽ ചീളിന്റെ കുത്തേറ്റു, ഓട്ടവീണ
സൈക്കിളുമായി, കൈലാസം അടുക്കള-
വാതിൽക്കൽ കാത്തു നിൽക്കുന്നു...!
ഇടതുകയ്യിലിരുന്ന കുഴുവൻപിഞ്ഞാണ-
ത്തിൽനിന്നും, ആനപ്പട തുമ്പിക്കയ്യാൽ
വെള്ളം എടുക്കുമ്പോലെ, ഒരു കവിൾ കട്ടൻ,
കമലാക്ഷിയമ്മ വായിലാക്കി..!
തള്ള, വലതുകയ്യിലെ ചൂണ്ടാണിവിരൽ
വായിലേക്കിട്ടു...; ദംഷ്ട്രങ്ങളിൽ ലേശം
ശുദ്ധിചെയ്യലിന്റെ പ്രക്രീയ ആരംഭിച്ചു...!
പിന്നീടവിടെ നടന്നതു പറഞ്ഞാൽ....
ശക്തിയാവാഹിച്ചു, പകുതി തുറന്നിരുന്ന
വാതിലിലൂടെ നീട്ടി തുപ്പി..പിന്നേം തുപ്പി...
'ഫൂൂൂ..' പ്രതികാരദാഹിയായി കമലേച്ചി...
'വാതിൽക്കലാരാടാ; മോന്തക്കു വീഴണ്ടാ-
യേൽ മാറെ-ഡാാാ..മർക്ക-ഡാാാ...'
'എടാ...വിഢി കൂഷ്മാണ്ടമേ..മാറാൻ..?'
കൈലാസംഗോപാൽജി, അക്ഷാശം.,
വലത്തോട്ടു ക്ഷിപ്രനേരംകൊണ്ടു...,
മിന്നൽപോലെ മാറ്റിയതിനാൽ.., പനി-
നീരിന്റെ പീച്ചാംകുഴലേറ്റില്ല..!
സ്വാമിജിയുടെ, മുരിങ്ങക്കോലുപോലാ-
യിപ്പോയ 'കുന്തളശിരോഭൂഷണം', നന-
ഞ്ഞെന്നും, നനഞ്ഞില്ലെന്നും പറയാം..!
'ആവൂ.., രക്ഷപെട്ടു; വിഘ്നം ഒഴിഞ്ഞു..!'
'അമ്മാവനെന്തിനാ കുശിനിവാതിൽ
പൊളിച്ചടുക്കാൻ ചെന്നു നിന്നത്..?'
'ഭാ..കൊശവാ; നിനക്ക് ആ തീയത്തിയെ
കെട്ടിച്ചുതരണമെന്നു ചേച്ചി പറഞ്ഞു..!'
'ഒന്നുംകൂടെ പറയെന്റെ ഗോപാൽജീീീ..'
'വൺ റ്റീ വിത്തു ഷുഗർ..പോരട്ടേ...'
'പിന്നെ ദോശ വിത്ത് സാംമ്പാർ..; നിന്നേ
ഈ ഞാനിന്നൊരു പാഠം പഠിപ്പിക്കും..'
സുന്ദരൻ അടുക്കളയോളം പാഞ്ഞു..!
കുശിനിയിലെ പാചകത്തട്ടിൽ, പാത്ര-
ത്തിനായി നാണിതള്ള പരതുന്നു...
പാചകഗ്രന്ഥത്തിലൂടെ വിരലുകളോടി-
ക്കുന്ന, അമ്മേടെ പുതിയ വേലക്കാരി
നാണിയോടു സുന്ദരൻ പൊട്ടിത്തെറിച്ചു..
'വലിയമ്മക്ക് വൈകിട്ടു 'മുറുക്കുനാഴി'-
യിലൂടെ പീച്ചിയെടുത്ത മുട്ടോളമെത്തും
പിരുപിരാ വേണമെന്നു..'
'കുഞ്ഞിനിന്നൊരു ഉഗ്രൻപണി ഒത്തേ..'
'കുറേ കൊഴുക്കട്ട ഉണ്ടാക്കു തള്ളേ...'
'നാരായണീ', എവിടാ-ഡീ നീ....?'
കുശിനിയകത്തും, മുറ്റത്തുമായി ബഹളം
കേട്ടവരെല്ലാം, ചാഞ്ചാടി പറന്നു വന്നു..
'തള്ളേ, കാലത്തേ എന്തോന്നാ പ്രശ്നം.?'
ഇങ്ങനാ ഈ വീട്ടിൽ ഓരോരോ പ്രശ്നം
ഉണ്ടാക്കുന്നേ! നാരായണിയുടെ കയ്യിൽ-
നിന്നും, കാപ്പിക്കലം താഴെ വീണു..
നാരായണി സുന്ദരനോടു പറഞ്ഞു.....
'കുഞ്ഞേ, നാരായണിക്കു മതിയായേ..;
ഇവിടുത്തെ പണി ഇന്നത്തേതോടെ
നിർത്തി.; പുറകേ നടന്നു പേടിപ്പിക്കുവാ!'
'ഈ നാരായണിയെ 'മച്ചി-പ്പാറൂന്നു'
വിളിക്കേണ്ട വല്ല ആവശ്യോം ഉണ്ടോ..?'
'പെടാ-പാടു-പെട്ടാ-ണേലും.., നാലും
മൂന്നേഴുവട്ടം പെറ്റവളാ ഈ നാരായണി..!'
അതായത്.., ഒന്നാം വേളിയിൽ മൂന്നും..,
രണ്ടാം കെട്ടിലെ...നാലും കൂടി കൂട്ടിയ-
വകയിൽ, ഏഴുവട്ടം പെറ്റെന്നാ പറഞ്ഞേ!
'ആഹാ..അത്രയ്കായോ..; വേണേൽ ചക്ക..
ഇനീം വേരേൽ കായ്കും..!'
'നാരായണി ഇനീം പെറും..; അതെന്റെ..,
ഈ നാണീടെ, 'സ്വകാര്യ-സൌകാര്യമാ'.!'
'തള്ളേടെ ഇരുപത്തിയെട്ടിലല്ലിയോ, ഈ
നിൽക്കുന്ന കൊച്ചുകുറുപ്പ് പിറന്നത്..'
'ഇതൊക്കെ കൊട്ടിഘോഴിക്കാൻ...ഈ
മരത്തലക്കേ, എന്നാത്തിന്റെ സൂക്കേടാ.'
ഒട്ടും ദയയില്ലാതെ, നാരായണി തന്റെ ഏകാങ്ക-
നാടകം പിന്നേം തുടരുന്നു..!
'തൊട്ടതിനെല്ലാം കമലാമ്മ തുള്ളുന്നു..;
എന്തിനാണെന്ന്, കൊച്ചുകുറുപ്പദ്ദേഹം..,
എന്നെങ്കിലും അന്വേഷിച്ചോ..?'

------------------------------ ( തു ട രും )----------------------------

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.