ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ (എഫ്‌സിആര്‍എ) നിയമ ഭേദഗതി രാജ്യത്തെ ക്രൈസ്തവരെ ലക്ഷ്യമിട്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ എംപി. ക്രിസ്തുമസിന് കേക്കുമായി ക്രിസ്ത്യനികളുടെ വീടുകള്‍ കയറിയിറങ്ങും. പിന്നീട് നിയമം ഉപയോഗിച്ച് അവരെ നേരിടും. ഇതാണ് രീതി.
ചെറിയ വിദേശ സഹായം നേടിയാല്‍ ആ സ്ഥാപനം ഏറ്റെടുക്കാന്‍ വഴി ഒരുക്കുന്ന വിചിത്ര ബില്ലാണിത്. പല്ലും നഖവും ഉപയോഗിച്ച് കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും അദേഹം പറഞ്ഞു.
ഹരിയാനയില്‍ സീറ്റിന് കോഴ വാങ്ങിയെന്ന ആരോപണം കെ.സി വേണുഗോപാല്‍ തള്ളി. തിരഞ്ഞടുപ്പ് മുന്നില്‍ കണ്ടുള്ള ആരോപണമാണത്. ആര് വേണേലും അന്വേഷിക്കട്ടെ. തന്റെ മടിയില്‍ കനം ഇല്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
ബാര്‍ അനുവദിച്ചതില്‍ കോടികളുടെ അഴിമതി ഉണ്ടെന്നും ഇതില്‍ മുഖ്യമന്ത്രിക്ക് എന്താണ് മറുപടി ഇല്ലാത്തതെന്നും അദേഹം ചോദിച്ചു. ബിജെപിക്കെതിരെയുള്ള സിപിഎം വിമര്‍ശനം മയില്‍പ്പീലി തല്ലാണെന്നും കെ.സി വിമര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.