ലണ്ടന്‍: അറ്റ്ലാന്റിക് സമുദ്രത്തില്‍ സംശയാസ്പദമായ രീതിയില്‍ റഷ്യന്‍ അന്തര്‍ വാഹിനികള്‍. നിരീക്ഷിക്കാനായി യു.കെയും നോര്‍വേയും യുദ്ധക്കപ്പലുകളും വിമാനങ്ങളും അയച്ചു. വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിലെ പ്രധാന കേബിളുകള്‍ക്കും പൈപ്പ് ലൈനുകള്‍ക്കും സമീപമാണ് സംശയാസ്പദമായ രീതിയില്‍ റഷ്യന്‍ അന്തര്‍ വാഹിനികള്‍ എത്തിയത്.
ഒരു മാസം നീണ്ടുനില്‍ക്കുന്നതാണ് ദൗത്യമെന്ന് യു.കെ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കടലിനടിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അടുത്തുണ്ടായിരുന്ന റഷ്യന്‍ അന്തര്‍ വാഹിനികളുടെ നീക്കം സംശയകരമാണെന്ന് യു.കെ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞു. ഒരു മാസത്തിന് ശേഷം റഷ്യന്‍ അന്തര്‍ വാഹിനികള്‍ അവിടെ നിന്ന് മടങ്ങിയതായും അദേഹം വ്യക്തമാക്കി. യു.കെയ്ക്കും സഖ്യകക്ഷികള്‍ക്കും ഏറ്റവും വലിയ ഭീഷണി റഷ്യയാണ്. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് റഷ്യയില്‍ നിന്നുള്ള ശ്രദ്ധ മാറണമെന്നാണ് പുടിന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ തങ്ങള്‍ പുടിനില്‍ നിന്ന് ശ്രദ്ധ മാറ്റില്ലെന്നും അദേഹം പറഞ്ഞു. കേബിളുകള്‍ക്കും പൈപ്പ് ലൈനുകള്‍ക്കും മുകളിലുള്ള റഷ്യയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടന്‍ കാണുന്നുണ്ട്. അവ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ തടയുമെന്നും ഹീലി വ്യക്തമാക്കി.
മൂന്ന് റഷ്യന്‍ അന്തര്‍ വാഹിനികളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. പുടിന്‍ ആസൂത്രണം ചെയ്തത് പോലെ അന്തര്‍വാഹിനികളുടെ നീക്കങ്ങള്‍ രഹസ്യമായിരുന്നില്ലെന്നും അവ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് തങ്ങളുടെ സൈന്യം റഷ്യയെ ബോധ്യപ്പെടുത്തിയതായും ഹീലി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.