സിബിഎസ്ഇ പത്താം ക്ലാസ് ഫലം: കാസര്‍കോഡ് ചിന്മയ വിദ്യാലയത്തിലെ 38 വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞുവെച്ച് സിബിഎസ്ഇ

സിബിഎസ്ഇ പത്താം ക്ലാസ് ഫലം: കാസര്‍കോഡ് ചിന്മയ വിദ്യാലയത്തിലെ 38 വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞുവെച്ച് സിബിഎസ്ഇ

കാസര്‍കോഡ്: കാസര്‍കോഡ് ചിന്മയ വിദ്യാലയത്തില്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയ 38 വിദ്യാര്‍ത്ഥികളുടെ ഫലം സിബിഎസ്ഇ തടഞ്ഞുവെച്ചു. രണ്ടാമത്തെ ഭാഷയായി സംസ്‌കൃതം കമ്മ്യൂണിക്കേറ്റീവ് തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലമാണ് തടഞ്ഞുവെച്ചത്. ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഈ വിദ്യാര്‍ത്ഥികളുടെ ഫലം മാത്രം വെബ്‌സൈറ്റില്‍ ലഭ്യമായിരുന്നില്ല.

വിദ്യാര്‍ത്ഥികളുടെ പരീക്ഷാ രജിസ്‌ട്രേഷന്‍ സമയത്ത് വിഷയത്തിന്റെ കോഡ് രേഖപ്പെടുത്തിയതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വന്ന തെറ്റാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തെറ്റായ കോഡ് കാരണം പരീക്ഷയെഴുതാന്‍ ആദ്യം തടസമുണ്ടായെങ്കിലും കോടതി ഇടപെടലിലൂടെ കോഡ് തിരുത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അനുമതി ലഭിച്ചത്.

കോടതി നിര്‍ദേശ പ്രകാരം പരീക്ഷയെഴുതിയെങ്കിലും പരീക്ഷാ ബോര്‍ഡ് ഇപ്പോള്‍ ഫലം തടഞ്ഞുവെച്ചിരിക്കുകയാണ്. തുടര്‍ പഠനത്തിനായി പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനിരിക്കെ ഫലം വൈകുന്നത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പ്രശ്‌ന പരിഹാരത്തിനായി സ്‌കൂള്‍ അധികൃതര്‍ സിബിഎസ്ഇയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.