ലുവാണ്ട: നാല് ആഫ്രിക്കന്‍ രാജ്യങ്ങളിലെ പതിനൊന്ന് ദിവസത്തെ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ അങ്കോളയില്‍ നിന്ന് ഇക്വറ്റോറിയല്‍ ഗിനിയയിലേക്ക് യാത്ര തിരിച്ചു.
അങ്കോളയിലെ അവസാന സന്ദര്‍ശന ദിനമായ ഇന്ന് രാവിലെ തലസ്ഥാനമായ ലുവാണ്ടയിലെ അപ്പോസ്‌തോലിക് ന്യൂണ്‍സിയേച്ചറില്‍ മാര്‍പാപ്പ സ്വകാര്യ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് വിമാനത്താവളത്തിലെത്തിയ പാപ്പയ്ക്ക് അങ്കോളന്‍ പ്രസിഡന്റ് ജോവോ മാനുവല്‍ ഗോണ്‍സാല്‍വസ് ലൂറെന്‍കോ യാത്രയയപ്പ് നല്‍കി.
പ്രാദേശിക സമയം രാവിലെ 9:19 ന് മാര്‍പാപ്പയുമായി വിമാനം ഇക്വറ്റോറിയല്‍ ഗിനിയയിലേക്ക് പറന്നു. ഇതോടെ മാര്‍പാപ്പയുടെ അങ്കോളയിലെ സന്ദര്‍ശനത്തിന് ഔദ്യോഗികമായി സമാപനമായി.
മൂന്ന് ദിവസം നീണ്ടുനിന്ന സന്ദര്‍ശനത്തിനിടെ ലുവാണ്ട, മുക്‌സിമ, സൗറിമോ എന്നീ മൂന്ന് നഗരങ്ങളാണ് മാര്‍പാപ്പ സന്ദര്‍ശിച്ചത്. ആഫ്രിക്കന്‍ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ അവസാന പാദമായ ഇക്വറ്റോറിയല്‍ ഗിനിയയില്‍ വ്യാഴാഴ്ച വരെ മാര്‍പാപ്പയുടെ സാന്നിധ്യമുണ്ടാകും. തുടര്‍ന്ന് അദേഹം റോമിലേക്ക് തിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.