തൃശൂര്‍ പൂര വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു

തൃശൂര്‍ പൂര വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍: 8075011853. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

തൃശൂര്‍: തൃശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ വിശദമായ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ തൃശൂര്‍ ആര്‍ഡിഒയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല.

അപകടത്തിന്റെ കാരണവും അതിന്റെ അനന്തര ഫലങ്ങളും വിശദമായി അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അപകടത്തില്‍ 13 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 90 ശതമാനത്തിലധികം പൊള്ളലേറ്റ ഒരാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ബേണ്‍ ഐസിയുവിലാണ്. അഞ്ച് പേര്‍ക്ക് 70 ശതമാനത്തിലധികം പൊള്ളലേറ്റു.

പരിക്കേറ്റ 13 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ട്. അപകടം നടന്ന സമയത്ത് ഏകദേശം 30 നും 40നും ഇടയില്‍ ആളുകള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ നല്‍കുന്ന വിവരം. ഇവരില്‍ ചിലര്‍ വെള്ളം കുടിക്കാനും മറ്റുമായി പ്രദേശത്ത് നിന്നും മാറിയിട്ടുണ്ടെന്നും വിവരമുണ്ട്.

സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും രക്ഷാ പ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നും ലൈസന്‍സി മുണ്ടത്തിക്കോട് സതീഷ് ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും കളക്ടര്‍ വ്യക്തമാക്കി.

ദുരന്തവാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ പരിക്കേറ്റവര്‍ക്ക് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ സജ്ജമാക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.