തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനം: അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ ഡ്രോണ്‍ നിരീക്ഷണം തുടരുന്നു

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനം: അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ ഡ്രോണ്‍ നിരീക്ഷണം തുടരുന്നു

തൃശൂര്‍: വെടിക്കെട്ട് ദുരന്തമുണ്ടായ മുണ്ടത്തിക്കോട്ടെ വയലിലേയ്ക്ക് പരിശോധനയ്ക്കായി ഡ്രോണ്‍ അയച്ചു. ഡ്രോണ്‍ നിരീക്ഷണത്തില്‍ മൃതദേഹം കണ്ടെത്തിയതായും വിവരമുണ്ട്. രക്ഷാപ്രവര്‍ത്തര്‍കര്‍ക്ക് എത്തിപ്പെടാനാകാത്ത വിധത്തില്‍ അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ഡ്രോണ്‍ നിരീക്ഷണം നടത്തുന്നത്. തീ അണച്ചതിന് ശേഷം മാത്രമേ രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തേക്ക് നീങ്ങാന്‍ സാധിക്കുകയുള്ളൂ.

പ്രദേശത്ത് തുടര്‍ന്നും സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്. തീയണയ്ക്കുന്നതിന് റോബോട്ടിനെ ഉപയോഗപ്പെടുത്തുമെന്ന് സംസ്ഥാന ഫയര്‍ഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍ അറിയിച്ചു. അപകടത്തിന്റെ തീവ്രത മനസിലാക്കുന്നതിനും പരിക്കേറ്റവരോ മരിച്ചവരോ ഉണ്ടെങ്കില്‍ കണ്ടെത്താന്‍ നിരീക്ഷണത്തിനായി പൊലീസ് സേനയുടെ സഹായത്തോടെ ഡ്രോണുകള്‍ അയച്ചതായും അദേഹം അറിയിച്ചു.

സ്ഫോടനങ്ങള്‍ തുടരുന്നതിനാല്‍ അഗ്‌നിരക്ഷാ സേനയ്ക്ക് അപകട സ്ഥലത്തിന് സമീപത്തേക്ക് പോകാന്‍ സാധിക്കുന്നില്ലെന്നും റോബോട്ടെത്തിയാല്‍ അത് ഉപയോഗിച്ച് കുറച്ചുകൂടി സമീപത്തെത്തി വെള്ളം ഉപയോഗിച്ച് തീയണയ്ക്കാന്‍ സാധിക്കുമെന്നും അദേഹം പറഞ്ഞു. തീ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് നിലവില്‍ പ്രാധാന്യം കൊടുക്കുന്നതെന്നും നിതിന്‍ അഗര്‍വാള്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് മുണ്ടത്തിക്കോട്ട് സ്ഫോടനം ഉണ്ടായത്. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് ലൈസന്‍സി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് അപകടമുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.