വിവാദ നിയമനവുമായി കേരള സർക്കാർ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

വിവാദ നിയമനവുമായി കേരള സർക്കാർ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മാധ്യമങ്ങളിലെ വ്യാജവാര്‍ത്ത കണ്ടെത്താനുള്ള ഫാക്ട് ചെക്ക് സമിതിയിൽ മാധ്യമ പ്രവർത്തകനെ കാറിടിച്ചുകൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത് വിവാദമായി. അതേസമയം വ്യാജവാര്‍ത്ത കണ്ടെത്താനുള്ള സമിതി അംഗമായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി തന്നെ കള്ളം പറയുമ്പോള്‍ എന്ത് വ്യാജവാര്‍ത്ത കണ്ടെത്താനാണെന്നും ചെന്നിത്തല പരിഹസിച്ചു.

ആരോഗ്യവകുപ്പിന്റെ പ്രതിനിധിയായി ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടറാമിനെ നിർദ്ദേശിച്ചത് ആരോഗ്യവകുപ്പാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ജൂൺ മാസത്തിൽ ഫാക്ട് ചെക്ക് വിഭാഗം രൂപീകരിച്ചത്. രണ്ട് മാധ്യമ എഡിറ്റർമാരും വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും അടങ്ങിയതാണ് ഫാക്ട് ചെക്ക് സമിതി. 

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ സസ്‌പെന്‍ഷനിലായിരുന്നു. കഴിഞ്ഞ മാര്‍ച്ചിൽ ശ്രീറാമിനെ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തതും വിവാദമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.