ഗാസ സിറ്റി: ഗാസ മുനമ്പില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലൂടെ ഹമാസ് കമാന്‍ഡര്‍ അടക്കം അഞ്ച് പേരെ ഇസ്രയേല്‍ വധിച്ചു. കാറിന് നേരെയുണ്ടായ ആക്രമണത്തിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്.
ഒമ്പതുകാരനായ കുട്ടിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് പാലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസാ സിറ്റിക്ക് തൊട്ടടുത്തായുള്ള അല്‍ റിമാലില്‍ ആയിരുന്നു ഡ്രോണ്‍ ആക്രമണം.
ഹമാസ് കമാന്‍ഡര്‍ ഇയാദ് അല്‍ ഷാന്‍ബരിയും അദേഹത്തിന്റെ മകന്‍ സലാഹും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഗാസയില്‍ നിന്നുള്ള സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തയില്ല. ഭീകരര്‍ക്കുനേരെ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇസ്രയേലിന്റെ മറ്റൊരു ആക്രമണത്തിലാണ് ആദില്‍ അല്‍ നജ്ജാര്‍ എന്ന ഒമ്പതുകാരന്‍ കൊല്ലപ്പെട്ടത്. ഖാന്‍ യൂനിസില്‍ നടന്ന ആക്രമണത്തിലാണ് കുട്ടി മരിച്ചത്.
ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരുന്നെങ്കിലും ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ഇസ്രയേലും ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസും ആക്രമണം തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.