തിരുവനന്തപുരം:കേരളം ആര് ഭരിക്കും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്ച അറിയാം. നാളെ രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുന്നതോടെ കേരളം ആര് ഭരിക്കുമെന്ന് വ്യക്തമാകും.
ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കെ ഏറെ ആകാംഷയിലാണ് രാഷ്ട്രീയ കേരളം. 140 കേന്ദ്രങ്ങളിലായി 15,465 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിന് നിയോഗിച്ചിരിക്കുന്നത്. മൂന്നാമതും തുടര്‍ഭരണം എന്ന ചരിത്ര നേട്ടം കൈവരിക്കുകയാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യം. പത്ത് കൊല്ലത്തെ അധികാരനഷ്ടത്തിന് ശേഷം കേരളത്തിന്റെ ഭരണം പിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. നിയമസഭയില്‍ ശക്തമായ സാന്നിധ്യമായി മാറാനാണ് ബിജെപിയുടെ ലക്ഷ്യം.
ഇതിനിടെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. മുസ്ലീം ലീഗ്, വി.ഡി സതീശന്‍ അനുകൂല നിലപാട് പരസ്യമായി എടുത്തത് രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ പക്ഷങ്ങള്‍ക്ക് കനത്ത ക്ഷീണമായി. അതേസമയം ഭരണത്തുടര്‍ച്ച ലക്ഷ്യം വെച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫും. വികസനത്തുടര്‍ച്ചയും ക്ഷേമ പദ്ധതികളും വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് നേതൃത്വം.
അതേസമയം ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.