യമന്‍ തീരത്ത് വീണ്ടും കടല്‍ക്കൊള്ള; തട്ടിയെടുത്തത് ടോഗോയുടെ പതാക വഹിച്ചുള്ള കപ്പല്‍

യമന്‍ തീരത്ത് വീണ്ടും കടല്‍ക്കൊള്ള; തട്ടിയെടുത്തത് ടോഗോയുടെ പതാക വഹിച്ചുള്ള കപ്പല്‍

മൊഗാദിഷു: ഏദന്‍ ഉള്‍ക്കടലില്‍ യമന്‍ തീരത്ത് വീണ്ടും കടല്‍ക്കൊള്ള. എം.ടി യുറീക്ക എന്ന കപ്പലാണ് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. സൊമാലിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഖാന തുറമുഖത്തിന് സമീപത്ത് നിന്നാണ് കപ്പല്‍ തട്ടിയെടുത്തത്.

പശ്ചിമാഫ്രിക്കന്‍ രാജ്യമായ ടോഗോയുടെ പതാക വഹിച്ചുള്ള കപ്പലായിരുന്നു ഇത്. പുലര്‍ച്ചെ പ്രാദേശിക സമയം അഞ്ചോടെയാണ് സായുധരായ കൊള്ളക്കാര്‍ കപ്പല്‍ പിടിച്ചെടുത്തത്. കപ്പല്‍ നിലവില്‍ സൊമാലിയന്‍ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത മണിക്കൂറുകളില്‍ അവിടെ നങ്കൂരമിടുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോകലാണിത്.

ഏപ്രില്‍ 22 ന് ഓണര്‍ 25 എന്ന കപ്പല്‍ കൊള്ളക്കാര്‍ തട്ടിയെടുത്തിരുന്നു. മൊഗാദിഷുവിലേക്ക് 18,500 ബാരല്‍ എണ്ണയുമായി പോയ കപ്പലായിരുന്നു അത്. വെള്ളിയാഴ്ച യമനിലെ അല്‍-മുകലയ്ക്ക് സമീപം മറ്റൊരു ചരക്കുകപ്പലിന് നേരെയും സായുധ സംഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ നടത്തുന്ന നാലാമത്തെ ഹൈജാക്കിങാണ് ഇത്.

2011 ന് ശേഷം സൊമാലിയന്‍ കടല്‍ക്കൊള്ള വലിയ തോതില്‍ കുറഞ്ഞിരുന്നെങ്കിലും 2023 അവസാനത്തോടെ ഇത് വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും ഹൂതി വിമതര്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടങ്ങിയതോടെ അന്താരാഷ്ട്ര നാവിക സേനകളുടെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞിരിക്കുകയാണ്. ഈ സുരക്ഷാ വീഴ്ച മുതലെടുത്താണ് സൊമാലിയന്‍ തീരത്തെ സായുധ സംഘങ്ങള്‍ കപ്പല്‍വേട്ട പുനരാരംഭിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.