ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ സംയുക്ത സേനാ മേധാവിയായി ജനറല്‍ രാജ സുബ്രഹ്‌മണി ചുമതലയേറ്റു. ജനറല്‍ അനില്‍ ചൗഹാന്റെ പിന്‍ഗാമിയായാണ് ജനറല്‍ സുബ്രഹ്‌മണി രാജ്യത്തിന്റെ പുതിയ സംയുക്ത സേനാ മേധാവി ചുമതലയേറ്റത്.
സൈനിക പരിവര്‍ത്തനം വേഗത്തിലാക്കുന്നതിനും സേനകളിലുടനീളം ഏകോപനം വര്‍ധിപ്പിക്കുന്നതിനും ആയിരിക്കും മുന്‍ഗണനയെന്ന് ജനറല്‍ സുബ്രഹ്‌മണി പറഞ്ഞു. പ്രതിരോധ സേന പ്രവര്‍ത്തന മികവ്, ശേഷി വികസനം, കൂടാതെ സൈനികര്‍, നാവികര്‍, വ്യോമ യോദ്ധാക്കള്‍, വിമുക്ത ഭടന്മാര്‍, വീരനാരികള്‍ എന്നിവരുടെ ക്ഷേമം തുടങ്ങിയവയും പ്രതിജ്ഞാബദ്ധമായി തുടരുമെന്ന് അദേഹം വ്യക്തമാക്കി.
പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തി വിഷയങ്ങളിലെ വൈദഗ്ധ്യത്തിന് പേരുകേട്ട സുബ്രഹ്‌മണി കഴിഞ്ഞ വര്‍ഷം ജൂലൈ 31 നാണ് വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് പദവിയില്‍ നിന്ന് വിരമിച്ചത്. അതിനു ശേഷം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ മിലിട്ടറി അഡൈ്വസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
തന്റെ നാല്‍പത് വര്‍ഷത്തെ കരിയറിലുടനീളം ജനറല്‍ സുബ്രഹ്‌മണി വിവിധ തരത്തിലുള്ള യുദ്ധ-പ്രതിരോധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ നിരവധി കമാന്‍ഡ്, സ്റ്റാഫ്, ഇന്‍സ്ട്രക്ഷണല്‍ തസ്തികകളും വഹിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.